സ്‌പൈസി ഫിഷ് ഡിഷ്

How about preparing a good local Kuttanad fish curry with kodampuli?
How about preparing a good local Kuttanad fish curry with kodampuli?

ആവശ്യമുള്ള സാധനങ്ങൾ
1 ദശക്കട്ടിയുള്ള മീൻ- അര കിലോ(ചതുരത്തിൽ മുറിച്ചത്)
കോൺഫ്ളോർ- രണ്ട് ടേബിൾ സ്പൂൺ
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്- ഒരു ടീസ്പൂൺ
സോയാസോസ്- ഒരു ടീസ്പൂൺ
ഉപ്പ്- ഒരു നുള്ള്

2 റിഫൈൻഡ് ഓയിൽ- വറുക്കാൻ ആവശ്യത്തിന്
3 വെളുത്തുള്ളി അരിഞ്ഞത്- ഒരു ടേബിൾ സ്പൂൺ
വെളുത്തുള്ളി അരച്ചത്- ഒരു ടേബിൾ സ്പൂൺ
4 തക്കാളി സോസ്- അഞ്ച് ടേബിൾ സ്പൂൺ
റെഡ്ചില്ലി സോസ്- രണ്ട് ടേബിൾ സ്പൂൺ
സോയാ സോസ്- ഒരു ടേബിൾ സ്പൂൺ
പഞ്ചസാര- ഒരു ടീസ്പൂൺ

tRootC1469263">

5 റിഫൈൻഡ് ഓയിൽ- മൂന്ന് ടേബിൾ സ്പൂൺ
6 ഉണക്കമുളക് ചതച്ചത്- പത്തെണ്ണം
7 സ്പ്രിംഗ് ഒനിയൻ- രണ്ടെണ്ണം(അരിഞ്ഞ് ചതച്ചത്)
ഉപ്പ് - പാകത്തിന്
8 കോൺഫ്ളോർ- ഒരു ടേബിൾ സ്പൂൺ

തയ്യാറാക്കുന്ന വിധം
മീൻ ഒഴികെയുള്ള ആദ്യ ചേരുവയിലെ കൂട്ടുകളെല്ലാം ഒന്നിച്ച് കലക്കുക. മീൻ ഈ കൂട്ടിൽ മുക്കി വറുത്തെടുക്കുക.
നോൺസ്റ്റിക് പാനിൽ എണ്ണ ചൂടാകുമ്പോൾ വെളുത്തുള്ളി അരിഞ്ഞതും, അരച്ചതും, മുളകു ചതച്ചതും വഴറ്റുക. അതിലേക്ക് കോൺഫ്ളോർ ഒഴിച്ചുള്ള ചേരുവകൾ ചേർക്കുക. വറുത്ത മീൻ ചേർക്കുക. എട്ടാമത്തെ ചേരുവകൾ അൽപ്പം വെള്ളം ചേർത്ത് കലക്കുക. ഇത് മീനിൽ ചേർത്ത് നന്നായി ഇളക്കി കുറുകി വറ്റുമ്പോൾ വാങ്ങിവയ്ക്കുക.

Tags