അതിഥികൾ വന്നാൽ കൈയ്യടി നേടാം: സ്പൈസി ഞണ്ട് റോസ്റ്റിന്റെ രഹസ്യം ഇതാ..

You can win applause when guests come: Here's the secret to a spicy crab roast.
You can win applause when guests come: Here's the secret to a spicy crab roast.

ഞണ്ട് - 1kg

സവാള -4nos

ഇഞ്ചി ചെറിയ കഷ്ണം

വെളുത്തുള്ളി ഒരു കുടം

പച്ചമുളക്-3

തക്കാളി -2nos

കറിവേപ്പില

മുളക് പൊടി -1 1/2tblspn

മല്ലിപ്പൊടി. - 1/2tblspn

മഞ്ഞൾപൊടി-1/4tspn

ഗരം മസാല പൊടി-1/2tspn

കുരുമുളക്പൊടി-1/2tspn

പെരുംജീരകം പൊടി-1/2tspn

വെളിച്ചെണ്ണ ,ഉപ്പ്

തയ്യാറാക്കുന്ന വിധം......

tRootC1469263">

ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി നീളത്തിൽ അരിഞ്ഞ സവാള,ചെറുതായി അരിഞ്ഞ ഇഞ്ചി,വെളുത്തുള്ളി,നെടുകെ പിളർന്ന പച്ചമുളക്എന്നിവ ,ആവശ്യത്തിനുള്ള ഉപ്പ് ചേർത്തു നന്നായി വഴറ്റുക ..
നന്നായി വയന്ന് കഴിയുമ്പോൾ പൊടികൾ ചേർത്തു പച്ചമണം പോകുന്നത് വരെ വഴറ്റി ശേഷം തക്കാളി ,വേപ്പില ചേർത്തു കൊടുക്കുക ....
തക്കാളി നന്നായ് ഉടഞ്ഞു ചേരുമ്പോൾ വൃത്തിയാക്കി വെച്ചിരിക്കുന്ന ഞണ്ട് ചേർത്തു കൊടുക്കുക ആവശ്യത്തിനുള്ള വെള്ളം ഒഴിച്ചു കൊടുത്തു വേവിക്കുക....വെന്തു വെള്ളം വറ്റിയതിനു ശേഷം കുറച്ചു ഗരം മസാലപൊടിയും വേപ്പിലയും ചേർത്തു ഇറക്കാം. ഞണ്ട് റോസ്റ്റ് റെഡി.

Tags