അപ്പത്തിനും ചപ്പാത്തിയ്ക്കുമൊപ്പം ഉഗ്രന്‍ ചിക്കൻ കോംമ്പിനേഷന്‍


ചേരുവകള്‍
ചിക്കന്‍ - 1 കിലോ
കുരുമുളകുപൊടി - 2 ടേബിള്‍സ്പൂണ്‍
തൈര്- 1 കപ്പ്
സവാള - 3 എണ്ണം
തക്കാളി - 1 എണ്ണം
ഇഞ്ചി - ചെറിയ കഷ്ണം
വെളുത്തുള്ളി - 6 അല്ലി
കറിവേപ്പില - ആവശ്യത്തിന്
വെളിച്ചെണ്ണ - 3 ടേബിള്‍സ്പൂണ്‍
വെള്ളം - 2 കപ്പ്
മല്ലിപൊടി - 1.5 ടീസ്പൂണ്‍
മഞ്ഞള്‍പൊടി - അര ടീസ്പൂണ്‍
ഗരംമസാല - 1 ടീസ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന രീതി
കോഴിയിറച്ചി ചെറിയ കഷ്ണങ്ങളാക്കിയ ശേഷം കഴുകി വൃത്തിയാക്കിയെടുക്കണം. ഇതിലേയ്ക്ക് കുരുമുളകുപൊടി , മഞ്ഞള്‍പൊടി , തൈര്, കുറച്ച് ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിച്ചു വെയ്ക്കണം. ഇത്തരത്തില്‍ കുറഞ്ഞത് 1.5 മണിക്കൂര്‍ എങ്കിലും വെയ്ക്കണം.
ഒരു പാനില്‍ മൂന്ന് ടേബിള്‍സ്പൂണ്‍ എണ്ണ ചൂടാക്കി അതിലേയ്ക്ക് അരിഞ്ഞുവെച്ച വെളുത്തുള്ളി, ഇഞ്ചി, സവാള, ഉപ്പ് എന്നിവ ഓരോന്നായി ചേര്‍ത്ത് കുറഞ്ഞ തീയില്‍ വഴറ്റിയെടുക്കണം.
ഇവ ബ്രൗണ്‍ നിറമായി വരുമ്പോഴേക്കും തീ കുറയ്ക്കണം. ശേഷം ഇതിലേയ്ക്ക് മല്ലിപൊടിയും ഗരംമസാലയും ചേര്‍ത്തുകൊടുത്തശേഷം നന്നായി ഇളക്കണം.

ഇതിലേയ്ക്ക് കോഴിയിറച്ചി ഇട്ടു കൊടുക്കാം. കൂടെ കറിവേപ്പില, തക്കാളി, എന്നിവ ചേര്‍ത്തുകൊടുക്കാം. നല്ല തീയില്‍ കുറച്ചു സമയം ഇടവിട്ട് ഇളക്കിക്കൊടുക്കണം. പിന്നീട് രണ്ട് കപ്പ് വെള്ളം ചേര്‍ത്ത് അടച്ച് വെയ്ക്കണം. വെന്തുതുടങ്ങുമ്പോള്‍ മീഡിയം തീയാക്കണം.
കഷ്ണങ്ങള്‍ നന്നായി വെന്തതിനുശേഷം അടപ്പ് തുറക്കാം. ഗ്രേവിയില്‍ വെള്ളം അധികമാണെങ്കില്‍ കുറുകുന്ന വരെ കുറച്ചുകൂടെ വേവിയ്ക്കാം. അവസാനം ഇതിലേക്ക് കുരുമുളകുപൊടി ചേര്‍ത്തു കൊടുത്ത് നന്നായി യോജിപ്പിച്ചെടുക്കാം. കുരുമുളക് ആവശ്യമനുസരിച്ച് കൂട്ടിയിടാം.തീ അണച്ചശേഷം വിഭവം ചൂടോടെ വിളമ്പാം.