മസാല ചപ്പാത്തി!
ചേരുവകൾ
ഉരുളക്കിഴങ്ങ് (പുഴുങ്ങി ഉടച്ചത്)
സവാള
വെളുത്തുള്ളി
ഇഞ്ചി
തക്കാളി
മല്ലിയില
പെരുംജീരകം
വെളിച്ചെണ്ണ
നെയ്യ്
ഗോതമ്പ് പൊടി
മഞ്ഞൾപ്പൊടി
മുളകുപൊടി
ഗരംമസാല
ഉപ്പ്
തയ്യാറാക്കുന്ന വിധം
ചപ്പാത്തി തയ്യാറാക്കുന്നതിനായി ആവശ്യത്തിന് ഗോതമ്പ് പൊടിയെടുക്കുക. അതിലേക്ക് ഉപ്പും എണ്ണയും ചേര്‍ത്തിളക്കി യോജിപ്പിക്കുക. ശേഷം ഇതിലേക്ക് ഇളം ചൂടുള്ള വെള്ളമൊഴിച്ച് മാവ് നന്നായി കുഴച്ച് അര മണിക്കൂര്‍ മാറ്റിവെക്കുക. പിന്നീട് ഒരു പാൻ അടുപ്പില്‍ വെച്ച് ചൂടാക്കിയതിനുശേഷം ജീരകം, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേര്‍ത്ത് വഴറ്റാം. ഇവ ബ്രൗണ്‍ നിറമാകുമ്പോള്‍ സവാള ചെറുതായി അരിഞ്ഞതും അതിനൊപ്പം തക്കാളി കൂടെ ചേര്‍ത്ത് വഴറ്റുക. നന്നായി വെന്ത് വന്നതിന് ശേഷം മഞ്ഞള്‍പ്പൊടി, മുളകുപൊടി, ഗരം മസാല, ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്തിളക്കി യോജിപ്പിക്കണം. ഇതിലേക്ക് പുഴുങ്ങി ഉടച്ചെടുത്ത ഉരുളക്കിഴങ്ങും ചേര്‍ക്കണം. കുറച്ചു വേവിച്ചതിനു ശേഷം തീയണച്ച് അല്‍പ്പം മല്ലിയില കൂടി ചേര്‍ത്ത് മാറ്റിവെക്കാം. ശേഷം കുഴച്ചു വച്ചിരിക്കുന്ന ചപ്പാത്തി മാവ് ചെറിയ ഉരുളകാളാക്കി പരത്തിയതിനുശേഷം അതിലേക്ക് മസാല ഫില്ലിംഗ് ചെയ്ത് വീണ്ടും പരത്തിയെടുത്ത് ചൂടാക്കിയ പാനിലേക്ക് അല്‍പ്പം നെയ്യൊഴിച്ച് ചൂടോടെ ചുട്ടെടുക്കാം.
.jpg)


