ചെമ്മീൻ ക്രിസ്പിയായി പൊരിച്ചെടുക്കാൻ ഈ മസാലക്കൂട്ട് പരീക്ഷിച്ചുനോക്കൂ

How about adding this secret ingredient to your shrimp roast? It'll double the flavor!


ചേരുവകൾ :

ചെമ്മീൻ – 1/2 കിലൊ
ചുവന്നുള്ളി – 5-6 എണ്ണം
ഇഞ്ചി – 2 ഇഞ്ച് വലിപ്പത്തിൽ
വെളുത്തുള്ളി – 2 (വലുത്)
തക്കാളി – 1 (ചെറുത്)
കറിവേപ്പില – 2 തണ്ട്
കാശ്മീരി മുളകുപൊടി – 3 ടീസ്പൂൺ
മഞ്ഞൾപൊടി – 1/4 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
വെളിച്ചെണ്ണ – 3-4 ടേബിൾസ്പൂൺ

tRootC1469263">

തയ്യാറാക്കുന്ന വിധം :

ചെമ്മീൻ വൃത്തിയാക്കി നന്നായി കഴുകിയെടുക്കുക. ചുവന്നുള്ളിയും ഇഞ്ചിയും വെളുത്തുള്ളിയും തക്കാളിയും കറിവേപ്പിലയും ചേർത്ത് ഒട്ടും വെള്ളം ചേർക്കാതെ അരച്ചെടുക്കുക. ഇതിലേക്ക് കാശ്മീരി മുളകുപൊടിയും മഞ്ഞൾപൊടിയും ആവശ്യത്തിന് ഉപ്പും നന്നായി ഇളക്കി ചേർക്കുക. ഇനി കഴുകിയെടുത്ത ചെമ്മീൻ ഒട്ടുംതന്നെ വെള്ളമില്ലാതെ ഈ മസാലക്കൂട്ടിലേക്ക് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. 1/2 മണിക്കൂറെങ്കിലും മസാല പിടിക്കാനായി മാറ്റിവെക്കുക. ശേഷം വെളിച്ചെണ്ണയിൽ പൊരിച്ചെടുക്കാം. പൊരിക്കുമ്പോൾ കുറച്ച് കറിവേപ്പില കൂടി ചേർക്കുക മണവും രുചിയും കൂടും

Tags