സ്പെഷൽ ചെമ്മീൻ മോളി, ഒന്ന് തയ്യാറാക്കി നോക്ക്
ചേരുവകൾ
ചെമ്മീൻ – 500 ഗ്രാം (വൃത്തിയാക്കി)
എണ്ണ – ¼ കപ്പ്
ഉള്ളി – 1 കപ്പ് (നന്നായി അരിഞ്ഞത്)
ഇഞ്ചി – 1 ടേബിൾസ്പൂൺ (ചെറുതായി അരിഞ്ഞത്)
വെളുത്തുള്ളി – 1 ടേബിൾസ്പൂൺ (അരിഞ്ഞത്)
പച്ചമുളക് – 5 എണ്ണം (നീളത്തിൽ ചീർത്തത്)
കുരുമുളക് – ½ ടീസ്പൂൺ (ചതച്ചത്)
കറിവേപ്പില – 2 തണ്ട്
tRootC1469263">മഞ്ഞൾപ്പൊടി – ½ ടീസ്പൂൺ
തേങ്ങാപ്പാൽ (രണ്ടാം സത്ത്) – 2 കപ്പ്
തേങ്ങാപ്പാൽ (ആദ്യ സത്ത്) – 1 കപ്പ്
ഉപ്പ് – ആവശ്യത്തിന്
തക്കാളി – 1 എണ്ണം (ചെറുതായി മുറിച്ചത്)
കുരുമുളക് പൊടി – അല്പം (അവസാന ടച്ച്!)
തയ്യാറാക്കുന്ന വിധം
ഒരു വലിയ പാനിൽ എണ്ണ ചൂടാക്കുക. അതിലേക്ക് ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, ചതച്ച കുരുമുളക്, കറിവേപ്പില എല്ലാം ചേയിൽ. ഉള്ളി സ്വർണ്ണ നിറം കിട്ടാതെ മൃദുവായി മാത്രം വഴറ്റുക ഇതാണ് മോളിയുടെ ക്രീമിയും ലൈറ്റ് ഫ്ലേവറും.
മഞ്ഞൾപ്പൊടി ചേർത്ത് ഇളക്കി, പിന്നാലെ രണ്ടാം സത്ത് തേങ്ങാപ്പാൽ ഒഴിക്കുക.
ആവശ്യമുള്ള ചൂടിൽ മാത്രം വെക്കുക, തിളപ്പിക്കരുത്, അതാണ് മോളിയുടെ മുഖ്യ രഹസ്യം.
വൃത്തിയാക്കിയ ചെമ്മീനും ഉപ്പും ചേർക്കുക. തിളയ്ക്കാതെ, കുറഞ്ഞ ചൂടിൽ ചെമ്മീൻ പാകമായി വരുംവരെ വേവിക്കുക. ഗ്രേവി അല്പം കട്ടിയായാൽ മതിയാകും.
ഇപ്പോൾ തക്കാളി അരിഞ്ഞതും ആദ്യ സത്ത് തേങ്ങാപ്പാലും ചേർക്കുക.
രണ്ട് മിനിറ്റ് ശാന്തമായി വേവിക്കുക, തിളയ്ക്കാൻ അനുവദിക്കരുത്. സ്റ്റൗ ഓഫ് ചെയ്യുക. കുറച്ച് കുരുമുളക് പൊടി ചേർത്ത് കറി ഇളക്കുക.
അപ്പം, ഇഡിയപ്പം, പുട്ട്, പൊറോട്ട, പുഴുങ്ങിയ അരി ഇവയോടൊപ്പം ബേസ്ഡ് കോമ്പിനേഷൻ ആണ് നമ്മുടെ സ്വാദിഷ്ടമായ ഈ ചെമ്മീൻ മോളി
.jpg)


