സ്‌പെഷ്യല്‍ മത്തി ഫ്രൈ
Jun 30, 2025, 10:40 IST
ആവശ്യമായ ചേരുവകൾ
1. വെട്ടിക്കഴുകി അടുപ്പിച്ച്
വരഞ്ഞ മത്തി 10 എണ്ണം
2. വെളുത്തുള്ളി അല്ലി 10 എണ്ണം
3. ചുവന്നുള്ളി 10 എണ്ണം
4. പച്ച കുരുമുളക് 20 എണ്ണം
5. കറിവേപ്പിലഒരു പിടി
6. തക്കാളി ദശകാല്‍ കപ്പ്
7. ഉപ്പ് ആവശ്യത്തിന്.
തയ്യാറാക്കുന്ന വിധം
രണ്ടു മുതല്‍ ഏഴു വരെയുള്ള ചേരുവകള്‍ മയത്തിലരച്ച് മത്തിയില്‍ നന്നായി പുരട്ടി 10 മിനുട്ട് വെച്ചശേഷം വാഴയിലയില്‍ നിരത്തി പരന്ന ഒരു ചട്ടിയില്‍ വെച്ച് ഇരുവശവും മൊരിച്ചെടുക്കുക. മൈക്രോവേവ് ഓവന്‍ ഉണ്ടെങ്കില്‍ ബേക്ക് ചെയ്‌തെടുത്താലും നന്നായിരിക്കും
tRootC1469263">.jpg)


