പച്ചക്കറികൾ ചേർത്തുണ്ടാക്കിയ സ്പെഷ്യൽ സാൻവിച്ച് ഇതാ

Here is a special sandwich made with vegetables
Here is a special sandwich made with vegetables

വേണ്ട ചേരുവകൾ 

    ബ്രെഡ്               4 സ്ലെെസ്
     ക്യാരറ്റ്              1 എണ്ണം ( ​ഗ്രേറ്റ് ചെയ്തത്)
    ചീസ്                   അരക്കപ്പ് ( ​ഗ്രേറ്റ് ചെയ്തത്)
    ​ഗ്രീൻ ചട്ണി          2 സ്പൂൺ

​ഗ്രീൻ ചട്ണി തയ്യാറാക്കുന്ന വിധം

പച്ചമുളക് 1 എണ്ണം , മല്ലിയില ആവശ്യത്തിന് , പുതിനയില ആവശ്യത്തിന് , തേങ്ങ അരച്ചത് കാൽ കപ്പ്, ഉപ്പ്, പഞ്ചസാര ആവശ്യത്തിന്, 2 ടേബിൾസ്പൂൺ തൈര്, ചെറുനാരങ്ങാനീര് എന്നിവ ഒരു മിക്സിയിൽ നന്നായി അടിച്ചെടുക്കുക. 

സാൻവിച്ച് തയ്യാറാക്കുന്ന വിധം

ആദ്യം ബ്രെഡിൽ ബട്ടർ പുരട്ടുക. ശേഷം രണ്ട് ബ്രെഡ് സ്ലെെസിലും ​ഗ്രീൻ ചട്ണി പുരട്ടുക. ശേഷം ​ഗ്രേറ്റ് ചെയ്ത് വച്ചിരിക്കുന്ന ക്യാരറ്റും ചീസും ഇതിലേക്ക് വയ്ക്കുക. ശേഷം അതിന് മുകളിൽ വീണ്ടും ചീസ് വിതറുക. ശേഷം രണ്ട് ബ്രെഡ് പീസും നന്നായി അമർത്തി ത്രികോണം ഷേപ്പിൽ മുറിച്ചെടുക്കുക.
 

Tags