ഒരു സ്പെഷ്യൽ പുഴുക്ക് റെസിപ്പി

idichakka puzhukk

 ചേരുവകൾ

    ഇടിച്ചക്ക -പകുതി കഷ്ണം
    മത്തൻ (പഴുത്തത്) -ഒരു കഷ്ണം
    വൻപയർ -1/4 കപ്പ്
    വാഴയ്ക്ക -ഒരു എണ്ണം
    അമരയ്ക്ക -അഞ്ച് എണ്ണം
    മുളകുപൊടി -ഒരു സ്പൂൺ
    മഞ്ഞൾപ്പൊടി -ഒരു സ്പൂൺ
    ഉപ്പ് -ആവശ്യത്തിന്
    വെളിച്ചെണ്ണ -ആവശ്യത്തിന്

മസാലക്ക് ആവശ്യമായ ചേരുവകൾ:

    പച്ചമുളക് -രണ്ട്
    നാളികേരം -ഒരു മുറി
    കറിവേപ്പില -കുറച്ച്‌ (ഇവ മൂന്നു നന്നായി അരച്ചെടുക്കുക)

തയ്യാറാക്കുന്ന വിധം

    ഇടിചക്ക, നന്നായി പഴുത്ത മത്തൻ, വാഴക്കായ, അമരയ്ക്ക എന്നിവ വൃത്തിയായി കഴുകി ചെറിയ കഷ്ണങ്ങളാക്കിയെടുക്കാം.
    വെള്ളത്തിൽ കുതിർത്തെടുത്ത വൻപയർ വേവിച്ചെടുക്കാം.
    മറ്റൊരു പാത്രത്തിൽ ഇടിചക്ക, വാഴക്കായ എന്നിവ വേവിക്കാം.
    ഇവ പകുതി വെന്തു കഴിയുമ്പോൾ അമരയ്ക്ക, മത്തൻ എന്നിവ ചേർക്കാം.
    പച്ചക്കറികൾ വേവിച്ചതിലേയ്ക്ക് വൻപയറും, എരിവിനനുസരിച്ച് മുളകുപൊടി, മഞ്ഞൾപ്പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്തിളക്കാം.
    ഇതേ സമയം രണ്ട് പച്ചമുളകിലേയ്ക്ക് അര മുറി തേങ്ങ ചിരകിയതും ഒരുപിടി കറിവേപ്പിലയും ചേർത്ത് അരച്ചെടുക്കാം.
    ഈ അരപ്പ് വെന്തപച്ചക്കറിയിൽ ചേർത്ത് അടച്ചു വച്ച് തിളപ്പിക്കാം.
    വെന്ത് വെള്ളം വറ്റി വരുമ്പോൾ അടുപ്പണച്ച് മുകളിൽ വെളിച്ചെണ്ണയും കറിവേപ്പിലയും ചേർത്ത് അടുപ്പിൽ നിന്നും മാറ്റാം. 

Tags