നാടൻ സ്റ്റൈൽ സോഫ്റ്റ് സ്പെഷ്യൽ പാലപ്പം

Palappam

പച്ചരി - 500 ഗ്രാം
ഉപ്പ് - ആവശ്യത്തിന്
പഞ്ചസാര - 3 ടീസ്പൂണ്‍
തേങ്ങാപ്പാല്‍ - 1 കപ്പ്
മുട്ട - ആവശ്യത്തിന്
യീസ്റ്റ് - 1 ടീസ്പൂണ്‍
എണ്ണ - അപ്പച്ചട്ടിയില്‍ പുരട്ടാന്‍
തയാറാക്കുന്ന വിധം
പച്ചരി കഴുകി വെള്ളത്തിലിട്ടു കുതിര്‍ത്തി, അപ്പത്തിനായി അരച്ചെടുക്കുക.
അരച്ചുവച്ച മാവിലേക്കു യീസ്റ്റ്, ഉപ്പ് പഞ്ചസാര, തേങ്ങാപ്പാല്‍ എന്നിവ ചേര്‍ത്തു നന്നായി യോജിപ്പിക്കുക.
മാവു പൊങ്ങുന്നതിനായി ആറു മണിക്കൂര്‍ വയ്ക്കണം. പൊങ്ങിയതിനുശേഷം അപ്പച്ചട്ടി ചൂടാക്കി അല്പം എണ്ണതടവി മാവൊഴിക്കുക. ചട്ടി കറക്കി മാവു വശങ്ങളില്‍ എത്തിക്കുക. അപ്പത്തിനു നടുവിലായി മുട്ട പൊട്ടിച്ചൊഴിക്കുക. ഇതു മൂടി വച്ചു ചെറുതീയില്‍ വേവിച്ചെടുക്കുക. വേവു പാകമാകുമ്പോള്‍ ചട്ടിയില്‍ നിന്നും മാറ്റി കഴിക്കാം.

Tags