സ്പെഷ്യൽ മുട്ട ദോശ തയ്യാറാക്കാം
വേണ്ട ചേരുവകൾ
മുട്ട 3 എണ്ണം
ദോശ മാവ്
സവാള 1 എണ്ണം (ചെറുതായി അരിഞ്ഞത്)
ക്യാരറ്റ് 1 എണ്ണം
ചീര അരകപ്പ് (ചെറുതായി അരിഞ്ഞത്)
കുരുമുളകുപൊടി 1 സ്പൂൺ
ഉപ്പ് ആവശ്യത്തിന്
തയ്യറാക്കുന്ന വിധം
ആദ്യം മുട്ട, കുരുമുളക്, ഉപ്പ് ഇവ ചേർത്ത് നന്നായി അടിച്ചെടുക്കുക. ശേഷം തവ അടുപ്പത്ത് വച്ച് ചൂടാകുമ്പോൾ
ഒരു തവി മാവ് ഒഴിച്ച് നന്നായി പരത്തുക. ശേഷം നെയ്യ് ഒഴിച്ചു കൊടുക്കണം. ശേഷം ശേഷം അതിന് മുകിൽ സവാള, ക്യാരറ്റ്, ചീര, കുരുമുളകു പൊടി വിതറിയിടുക. കുറച്ചു നെയ്യ് ഒഴിച്ചതിനുശേഷം മൂടി വച്ച് ചെറുതീയിൽ വേവിച്ചെടുക്കുക. സ്പെഷ്യൽ മുട്ട ദോശ തയ്യാർ..