ഒരു സ്പെഷ്യൽ മുട്ട കറി റെസിപി

Country egg roast
Country egg roast

ആവശ്യ സാധനങ്ങൾ:
മുട്ട – 5 (പുഴുങ്ങിയത്)
സവാള – 5 അരിഞ്ഞത്
മുളകുപൊടി – 1 ടേബിൾസ്പൂൺ
മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
വെളിച്ചെണ്ണ – 3 ടേബിൾസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
വെള്ളം – 1/2 കപ്പ്‌
കറിവേപ്പില – ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം:
ആദ്യം ഒരു ഫ്രൈയിങ് പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. ശേഷം ഇതിലേക്ക് കനം കുറച്ച് അറിഞ്ഞ് വെച്ചിരിക്കുന്ന സവാള നല്ല ബ്രൗൺ നിറം ആകുന്നത് വരെ വഴറ്റുക. നന്നായി വഴണ്ട് വരുമ്പോൾ മുളകുപൊടിയും മഞ്ഞൾപ്പൊടിയും ചേർത്ത് ചൂടാക്കുക. ഇതിലേക്ക് കുറച്ചു ചൂട് വെള്ളം, ഉപ്പ് എന്നിവ ചേർത്ത് ഇളക്കി മുട്ടയും ചേർത്ത് 1 മിനിറ്റ് വേവിക്കുക. രുചികരമായ മുട്ട കറി റെഡി.

tRootC1469263">

Tags