സ്പെഷൽ കൂട്ട് ; ചുമ പെട്ടെന്ന് മാറ്റാം

cough
cough

ആവശ്യമായ ചേരുവകൾ

ഇഞ്ചി തൊലി കളഞ്ഞ് കഴുകി വൃത്തിയാക്കിയത് :- ½ കിലോ

കറുകപ്പട്ട  :- 3 കഷ്ണം

ഉലുവ :- ½ ടീസ്പൂൺ

പെരുംജീരകം :- ½ ടീസ്പൂൺ

നല്ലജീരകം :- 1 ടീസ്പൂൺ

കുരുമുളക് :- 1 ടീസ്പൂൺ

മഞ്ഞൾപൊടി :- 1 ടീസ്പൂൺ

ശർക്കര പൊടിച്ചത് :- 1 കപ്പ്‌ 

ഉപ്പ് :- ¼ ടീസ്പൂൺ

നല്ലെണ്ണ :- ആവശ്യത്തിന്

tRootC1469263">

തയാറാക്കുന്ന വിധം

ഇഞ്ചി നന്നായി കഴുകി ഒരു പതിനഞ്ചു മിനിറ്റ് ആവിയിൽ പുഴുങ്ങിയെടുക്കുക. അതിനു ശേഷം ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. ഒരു മിക്സി ജാറിൽ അരിഞ്ഞുവച്ചിരിക്കുന്ന ഇഞ്ചിയും കറുകപ്പട്ടയും ഉലുവയും പെരുംജീരകവും 

നല്ലജീരകവും കുരുമുളകും മഞ്ഞൾപൊടിയും ഉപ്പും ഇട്ടു അത്യാവശ്യം നന്നായി ചതച്ചെടുക്കുക.

 ഇതിലേക്ക് പൊടിച്ചുവച്ചിരിക്കുന്ന ഒരു കപ്പ്‌ ശർക്കര കൂടി ചേർത്തു നന്നായി അരച്ചെടുക്കുക. ശേഷം ഒരു ചീനച്ചട്ടി അടുപ്പിൽ വച്ചു ചൂടാകുമ്പോൾ നാല് ടീസ്പൂൺ നല്ലെണ്ണ ഒഴിക്കാം. ചൂടായ എണ്ണയിലേക്ക് അരച്ചുവച്ച ഇഞ്ചിക്കൂട്ട് ചേർത്തു നന്നായി ഇളക്കി 5 മുതൽ 8 മിനിറ്റ് വരെ ചൂടാക്കുക. ഇപ്പോൾ നമ്മുടെ ഇഞ്ചിക്കൂട്ട് നന്നായി വെള്ളംവറ്റി പാത്രത്തിൽ നിന്ന് വിട്ടുവരുന്ന പരുവത്തിലാവും. ചൂടാറിയ ശേഷം ഒരു പാത്രത്തിലേക്കു മാറ്റിവയ്ക്കുക. ഏകദേശം മൂന്നു മാസം വരെ ഈ കൂട്ട് കേടുകൂടാതെയിരിക്കും. ദിവസവും ഒരു നേരം ഇതിൽ നിന്നും കുറച്ചെടുത്തു കഴിച്ചാൽ ചുമ, കഫക്കെട്ട്, നീർക്കെട്ട്, തുടങ്ങിയ പ്രശ്നങ്ങൾ പൂർണമായും മാറിക്കിട്ടും.

Tags