വെറും പത്തു മിനിറ്റിനുള്ളിൽ തയ്യാറാക്കാം ഈ വിഭവം

breadupmavu

 ചേരുവകൾ

ബ്രെഡ്- 6
സവാള- 1
തക്കാളി- 1
നെയ്യ്- 1 ടേബിൾസ്പൂൺ
കടുക്- 1/2 ടീസ്പൂൺ
ജീരകം- 1/2 ടീസ്പൂൺ
കറിവേപ്പില- 1 തണ്ട്
മഞ്ഞൾപ്പൊടി- 1/4 ടീസ്പൂൺ
മുളകുപൊടി- 1 ടീസ്പൂൺ
ഗരംമസാല- 1/2 ടീസ്പൂൺ
ഉപ്പ്- ആവശ്യക്കിന്
വെള്ളം- 2ടേബിൾസ്പൂൺ
മല്ലിയില- ആവശ്യത്തിന്
കാപ്സിക്കം
കാരറ്റ്
മുട്ട- 1
നാരങ്ങ നീര്

തയ്യാറാക്കുന്ന വിധം

ബ്രെഡ് ചെറിയ കഷ്ണങ്ങളായി മുറിച്ചെടുക്കാം. ഒടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിക്കാം. അതിലേയ്ക്ക് കടുക് ചേർത്തു പൊട്ടിക്കാം. ശേഷം ജീരകം, കശുവണ്ടി, കടലപരിപ്പ്, നിലക്കടല, എന്നിവ ചേർത്തു വറുക്കാം. ഇതിലേയ്ക്ക് സവാള കഷ്ണങ്ങളാക്കിയതു ചേർത്തു വഴറ്റാം. അതിൽ കറിവേപ്പില ചേർക്കാം.
സവാളയുടെ നിറം മാറി വരുമ്പോൾ മുളകുപൊടി, മഞ്ഞൾപ്പൊടി, ഗരമസാല എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം. ചെറുതായി മുറച്ച തക്കാളിയും ഇതിലേയ്ക്കു ചേർത്തു വഴറ്റാം. പച്ചക്കറികൾ നന്നായി വഴന്നു വരുമ്പോൾ ബ്രെഡ് കഷ്ണങ്ങൾ കൂടി ചേർത്തിളക്കി യോജിപ്പിക്കാം. ഇത് ചൂടോടെ വിളമ്പി കഴിച്ചു നോക്കൂ.

Tags