സ്പെഷ്യൽ അവൽ കൊഴുക്കട്ട
വേണ്ട ചേരുവകൾ
അവൽ - 400 ഗ്രാം
വെളിച്ചെണ്ണ - 5 ടേബിൾ സ്പൂൺ
കടുക് - 1 ടീസ്പൂൺ
ഉഴുന്നുപരിപ്പ് - 1 ടീസ്പൂൺ
കടലപ്പരിപ്പ് - 1 ടീസ്പൂൺ
പച്ചമുളക് - 4,5 എണ്ണം
കറിവേപ്പില - 1 തണ്ട്
ഉപ്പ് - ആവശ്യത്തിന്
നാളികേരം ചിരകിയത് - 1 കപ്പ്
തയ്യാറാക്കുന്ന വിധം
കഴുകി വൃത്തിയാക്കിയ അവൽ കുറച്ചു നേരം കുതിർക്കാന്‍ വയ്ക്കുക. ഇനി എണ്ണ ചൂടാക്കി കടുകു ചേർത്ത് പൊട്ടിയതിനു ശേഷം പരിപ്പുകൾ ചേർത്ത് മൂപ്പിക്കുക. ശേഷം ചെറുതായി അരിഞ്ഞ പച്ചമുളക്, കറിവേപ്പില ഇവ ചേർത്തിളക്കി ഒന്ന് വഴറ്റിയ ഉടൻ കുതിർത്ത അവലും ഉപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ചൂടായി വരുമ്പോൾ ചിരകിയ തേങ്ങ ചേർത്ത് ഒന്നുകൂടി ഇളക്കി യോജിപ്പിക്കുക. ഇനി കൊഴുക്കട്ട ഷേപ്പിൽ ഉരുട്ടിയെടുത്ത് സ്റ്റീമറിൽ അഞ്ച് മിനിറ്റ് വച്ച് പാകം ചെയ്യുക. ഇതോടെ സ്പെഷ്യൽ അവൽ കൊഴുക്കട്ട റെഡി.