ബ്രേക്ക്‌ഫാസ്റ്റിന് ഈ സ്പെഷ്യൽ തയ്യാറാക്കാം
Jan 5, 2026, 14:00 IST
1. വെണ്ണ - ഒരു വലിയ സ്പൂൺ
2. സവാള പൊടിയായി അരിഞ്ഞത് - ഒരു വലിയ സ്പൂൺ
3. ഗ്രീൻപീസ് വേവിച്ച് തരുതരുപ്പായി പൊടിച്ചത് - 50 ഗ്രാം
തക്കാളി പൊടിയായി അരിഞ്ഞത് - രണ്ടു വലിയ സ്പൂൺ
കാപ്സിക്കം പൊടിയായി അരിഞ്ഞത് - ഒരു വലിയ സ്പൂൺ
മല്ലിയില - ഒരു ചെറിയ സ്പൂൺ
റൊട്ടിപ്പൊടി - ഒരു ചെറിയ സ്പൂൺ
4. മുട്ട - ഒന്ന്
5. ഉപ്പ്, കുരുമുളകുപൊടി - പാകത്തിന്
6. മല്ലിയില - അലങ്കരിക്കാൻ
പാകം ചെയ്യുന്ന വിധം
∙ വെണ്ണ ചൂടാക്കി സവാള വഴറ്റുക.
∙ ഇതിൽ മൂന്നാമത്തെ ചേരുവ ചേർത്തു വഴറ്റി നല്ല ചൂടായശേഷം വാങ്ങിവയ്ക്കുക.
∙ മുട്ട ഉപ്പും കുരുമുളകുപൊടിയും ചേർത്തടിച്ചശേഷം വഴറ്റിയ ചേരുവകളും ചേർത്തിളക്കുക.
∙ ചൂടായ തവയിൽ ഒഴിച്ച് ഇരുവശവും വേവിക്കുക.
∙ മല്ലിയില കൊണ്ട് അലങ്കരിച്ചു ചൂടോടെ വിളമ്പണം.
.jpg)


