ചപ്പാത്തിക്ക് ഇനി വേറെ കറി നോക്കേണ്ട: കിടിലൻ രുചിയിൽ ഒരു സോയാബീൻ മസാല!
ആവശ്യമുള്ള സാധനങ്ങള്‍:
സോയാബീൻ - ഒരു കപ്പ്
സവാള - രണ്ടെണ്ണം.
തക്കാളി - ഒന്ന്.
പച്ചമുളക് - രണ്ട്.
ഇഞ്ചി വെളുത്തുള്ളി അരച്ചത് ഒരു ടീസ്പൂണ്‍
മുളക്പൊടി - ഒരു ടീസ്പൂണ്‍
മല്ലിപ്പൊടി- ഒന്നര ടീസ്പൂണ്‍
ഗരം മസാല - അര ടീസ്പൂണ്‍
പെരും ജീരകം - അര ടീസ്പൂൺ.
കടുക് - അര ടീ സ്പൂണ്‍
മഞ്ഞൾപ്പൊടി- അര ടീസ്പൂണ്‍
ഉപ്പ് പാകത്തിന്
എണ്ണ ആവശ്യത്തിന്.
മല്ലിയിലയും കറിവേപ്പിലയും. ആവശ്യത്തിനു
ഉണ്ടാക്കുന്ന വിധം:
സോയാബീൻ ആറ് മണിക്കൂറെങ്കിലും വെള്ളത്തിൽ കുതിർക്കണം.
മഞ്ഞൾപ്പൊടിയും ആവശ്യത്തിനുമാത്രം വെള്ളവുമൊഴിച്ചു സോയബീൻ വേവിക്കുക. വെന്ത് കഴിയുമ്പോൾ ഉപ്പ് ചേർത്ത് ഇളക്കി വാങ്ങി വെക്കുക.
എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച ശേഷം കറിവേപ്പിലയും സവാളയും പച്ചമുളകും ഇഞ്ചിയും വെളുത്തുള്ളിയും അരച്ചതുമിട്ട് നന്നായി വഴറ്റുക. സവാള വെന്താൽ തക്കാളിയും ഇട്ട് വഴറ്റുക.
അതിലേക്ക് മുളക്പൊടിയും മല്ലിപ്പൊടിയും ഗരംമാസലയും ചേർത്ത് ഇളക്കുക. പെരുംജീരകം ഒന്ന് ചതച്ച് ഇടുക അതും ഒന്നു വഴറ്റിയശേഷം അല്പം വെള്ളമൊഴിക്കുക. സോയാബീൻ വെന്തതിൽ വെള്ളമുണ്ടെങ്കിൽ അത് ഒഴിച്ചാൽ മതി. പച്ചവെള്ളമാണ് ഒഴിക്കുന്നതെങ്കിൽ അതു തിളച്ചശേഷം സോയാബീൻ വേവിച്ചത് ഇട്ടിളക്കുക. വെള്ളം തിളക്കാതെ സോയാബീൻ ഇട്ടാൽ ചിലപ്പോൾ കല്ലിച്ചു പോക്കും. നന്നായി ഇളക്കിയോജിപ്പിച്ചിട്ട് ഉപ്പു നോക്കി വേണമെങ്കിൽ ഉപ്പു ചേർക്കാം. അല്പനേരം അടച്ചുവെച്ച് കുറച്ചു തീയിൽ വേവിക്കുക. . അവസാനം അല്പ്പം മല്ലി ഇല അരിഞ്ഞത് തൂകി വാങ്ങുക.
.jpg)

