നല്ല സോഫ്റ്റ് 'സോന്‍ പാപ്‍ഡി' തയ്യാറാക്കിയാലോ ?

sonapappadi
sonapappadi

ചേരുവകൾ

നെയ്‌ -1 ടേബിൾസ്പൂൺ
കടലമാവ് -1/2 കപ്പ്‌
മൈദ -1/2 കപ്പ്‌
പഞ്ചസാര -1 കപ്പ്‌
വെള്ളം -1/2 കപ്പ്‌
നാരങ്ങ നീര് -2ടീസ്പൂൺ
റോസ് വാട്ടർ (ഇല്ലെങ്കിലും കുഴപ്പമില്ല )

തയാറാക്കുന്നവിധം

ഒരു പാൻ ചൂടാക്കി നെയ്‌ ഇടുക. അതിലേക്കു കടലമാവും മൈദയും ചേർത്തിളക്കുക. പച്ച മണം മാറും വരെ കൈ വിടാതെ ഇളക്കണം. ശേഷം ഒരു വലിയ പരന്ന  ട്രേയിലേക്ക് ഇട്ടു വയ്ക്കാം.

മറ്റൊരു പാത്രത്തിൽ പഞ്ചസാരയും വെള്ളവും ചേർത്ത് ചൂടാക്കുക. നാരങ്ങ നീരും റോസ് വാട്ടറും ചേർക്കണം. പഞ്ചസാര അലിഞ്ഞു സിറപ് നന്നായി തിളക്കണം. ഒരു തുള്ളി സിറപ് വെള്ളത്തിൽ ഇട്ടാൽ കട്ടിയാവണം. അത് വരെ ചൂടാക്കുക.

തയാറായ സിറപ് ചൂടോടെ ഒരു നോൺസ്റ്റിക്ക് പാനിൽ നെയ്യ് തടവി അതിലേക്കു ഒഴിക്കുക. ഒരു സ്പൂൺ ഉപയോഗിച്ച് ഇളക്കി പാനിന്റെ നടുക്കായി വയ്ക്കണം. കട്ടിയാകാൻ തുടങ്ങുമ്പോ ചൂടോടെ കയ്യിൽ എടുത്തു നീട്ടി റോൾ ചെയ്തു മടക്കുക. ഇങ്ങനെ പത്തു തവണ ചെയ്യണം. എന്നിട്ടു അറ്റം യോജിപ്പിച്ചു റൗണ്ട് ആക്കി ട്രെയിലുള്ള മാവിലേക്കു ഇട്ടു മെല്ലെ നീട്ടി ലൂപ് ആക്കി റൗണ്ട് ആക്കി വീണ്ടും നീട്ടുക. നല്ല നൂൽ പരുവമാവും വരെ ചെയുക. നമ്മുടെ സ്വാദേറിയ സോൻ പാപടി അഥവാ പൂട മിട്ടായി തയാർ. ഒരു പാത്രത്തിൽ നട്സ് ഇട്ടു അതിലേക്കു ഇത് ഇട്ടു സ്പ്രെഡ് ആക്കി മുറിച്ചു എടുക്കാം അല്ലെങ്കിൽ അങ്ങനെ തന്നെയും കഴിക്കാം.

Tags