പഞ്ഞിപോലുള്ള പുട്ട് കിട്ടാൻ ഇങ്ങനെ ചെയ്യാം

putt


ചേരുവകൾ

    ഗോതമ്പ് പൊടി - 1 കപ്പ്
    ചോറ്- 4 ടേബിൾ സ്പൂൺ
    ഉപ്പ്-  ആവശ്യത്തിന്
    തേങ്ങ- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

    രണ്ട് കപ്പ് ഗോതമ്പ് പൊടിയിലേക്ക് നാല് ടേബിൾസ്പൂൺ ചോറും, ആവശ്യത്തിന് ഉപ്പും, തേങ്ങ ചിരകിയതും ചേർക്കാം.​
    അത് വെള്ളം ചേർക്കാതെ തന്നെ അരച്ചെടുക്കാം.
    പുട്ട് കുടത്തിൽ വെള്ളമെടുത്ത് അടുപ്പിൽ വച്ച് തിളപ്പിക്കാം.
    കുറ്റിയിലേക്ക് അരച്ചെടുത്ത മാവ് നിറച്ച് മുകളിൽ തേങ്ങ ചിരകിയതും ചേർത്ത് കുടത്തിൽ വച്ച് ആവിയിൽ വേവിക്കാം.
    ആവി വരുമ്പോൾ അടുപ്പണച്ച് പുട്ട് പാത്രത്തിലേയ്ക്കു മാറ്റി. പഴം, കടലക്കറി എന്നിവയോടൊപ്പം ഇത് കഴിക്കാം.
    കറിയില്ലാതെയും ഈ​ ഗോതമ്പ് പുട്ട് രുചികരമായി കഴിക്കാം. 
 

tRootC1469263">

Tags