സോഫ്റ്റായ വട്ടയപ്പം
ആവശ്യമുള്ള സാധനങ്ങൾ
റവ- അര കപ്പ്
അരിപ്പൊടി- മൂന്ന് കപ്പ്
ചൂടുവെള്ളം- മൂന്ന് കപ്പ്
തേങ്ങ ചിരകിയത്- ഒരു കപ്പ്
യീസ്റ്റ്-ഒരു ടീസ്പൂൺ
ഏലക്ക -ആറെണ്ണം(ചതച്ചത്)
ഉണക്ക മുന്തിരി- 50 ഗ്രാം
അണ്ടിപ്പരിപ്പ് -50 ഗ്രാം
പഞ്ചസാര- മൂന്ന് ടേബിൾ സ്പൂൺ
ഉപ്പ്- അര ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
അരക്കപ്പ് ചൂടുവെള്ളത്തിൽ റവ ചേർത്തിളക്കി അടുപ്പിൽ വച്ച് കുറുക്കി എടുക്കുക. അടുപ്പിൽനിന്ന് വാങ്ങി ചൂടാറാൻ വയ്ക്കുക. തേങ്ങയും ഒരു കപ്പു ചൂടുവെള്ളവും ചേർത്ത് അരച്ചു വയ്ക്കുക. അരിപ്പൊടി. യീസ്റ്റ് പഞ്ചസാര ഉപ്പ് ഇവയെല്ലാം കൂടി ചേർത്തിളക്കുക. ബാക്കിയുള്ള ഒരു കപ്പ് വെള്ളം, തേങ്ങ അരച്ചത്, മാവ് കുറുക്കിയത് ഏലയ്ക്കാപ്പൊടി, എന്നിവ ചേർത്തിളക്കുക. മാവ് പൊങ്ങാൻ ഒരു മണിക്കൂർ പാത്രം മൂടി വയ്ക്കുക. നെയ്യ് പുരട്ടിയ പ്ലേറ്റുകളിൽ മാവ് പകർത്തി വയ്ക്കുക. മാവിന് മുകളിൽ അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും വിതറി അപ്പച്ചെമ്പിൽ വച്ച് വേവിച്ചെടുക്കാം..
.jpg)


