സോഫ്റ്റ് പൊറോട്ട വീട്ടിലുണ്ടാക്കാം
സോഫ്റ്റ് പൊറോട്ട വീട്ടിലുണ്ടാക്കാം
ആവശ്യമായ സാധനങ്ങൾ
ചോറ്: 1 കപ്പ്
മുട്ട: 1
മൈദ/ഗോതമ്പുപൊടി: 2 കപ്പ്
വെള്ളം: 1/4 കപ്പ്
ഉപ്പ്: ആവശ്യത്തിന്
എണ്ണ: ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം മിക്സിയുടെ ജാറിൽ ഒരു കപ്പ് ചോറും ഒരു മുട്ടയും ചേർത്ത് നല്ല പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. കാൽ കപ്പ് വെള്ളവും ചേർക്കാൻ മറക്കരുത്. അരച്ചെടുത്ത മിക്സ് ഒരു ബൗളിലേക്ക് മാറ്റാം. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും മൈദയും ചേർക്കുക. ആദ്യം ഒരു കപ്പ് മൈദയാണ് ചേർക്കേണ്ടത്. ഇത് നന്നായി മിക്സ് ചെയ്ത ശേഷം രണ്ടാമത്തെ കപ്പ് കുറച്ചുകുറച്ചായി ചേർത്ത് കുഴച്ചെടുക്കണം.
tRootC1469263">ചപ്പാത്തി മാവിനേക്കാൾ കുറച്ച് ലൂസായിട്ടുള്ള മാവാണ് തയ്യാറാക്കേണ്ടത്. ശേഷം ഈ മാവ് വലിയ ഉരുളകളാക്കി മാറ്റണം. തുടർന്ന് കൗണ്ടർ ടോപ്പിൽ എണ്ണ പുരട്ടി, ഓരോ ഉരുളയും നല്ല നേർത്ത ഷീറ്റ് രൂപത്തിൽ പരത്തിയെടുക്കാം.
പൊറോട്ടയ്ക്ക് നല്ല ലെയർ കിട്ടാൻ മറ്റൊരു പൊടിക്കൈ കൂടിയുണ്ട്. ഇതിനായി കുറച്ച് മൈദയും എണ്ണയും ചേർത്ത് പേസ്റ്റ് തയ്യാറാക്കണം. ഇത് ഷീറ്റിന് മുകളിൽ നന്നായി തേച്ചു പിടിപ്പിക്കാം. ശേഷം ഇത് ചുരുട്ടി എടുക്കണം. പിന്നീട് ആവശ്യമായ വലിപ്പത്തിൽ മുറിച്ചെടുക്കാം.
ഓരോ പീസും കൈകൊണ്ട് ആദ്യം അമർത്തി ചപ്പാത്തി കോലുകൊണ്ട് പതുക്കെ നേർത്ത രീതിയിൽ പരത്തിയെടുക്കണം. ശേഷം ചൂടായ പാനിലിട്ട് തിരിച്ചും മറിച്ചും ഇട്ട് പൊറോട്ട പോലെ ചുട്ടെടുക്കാം. നല്ല സോഫ്റ്റ് വെറൈറ്റി പൊറോട്ട റെഡി.
.jpg)


