പൂപോലെ മൃദുവായ കള്ളപ്പം

Black bread as soft as a flower

പൂപോലെ മൃദുവായ കള്ളപ്പം
 ചേരുവകൾ

    അരിപ്പൊടി- 500ഗ്രാം
    തേങ്ങാപ്പാൽ- ആവശ്യത്തിന്
    ഏലയ്ക്ക- 10
    പഞ്ചസാര- 12 ടീസ്പൂൺ
    നാടൻകള്ള്- 250മില്ലി

തയ്യാറാക്കുന്ന വിധം

    ഒരു ഇടത്തരം തേങ്ങ ചിരകിയെടുക്കാം.
    അതിൽ നിന്നും രണ്ട് സ്പൂൺ​ മാറ്റി വച്ച് ബാക്കിയിലേയ്ക്ക് ഏലയ്ക്ക ചേർത്ത് നന്നായി അരച്ച് തേങ്ങാപ്പാൽ പിഴിഞ്ഞെടുക്കാം.
    ഒരു പാത്രത്തിലേയ്ക്ക് അരകിലോ വറുത്ത അരിപ്പൊടിയെടുക്കാം.
    മാറ്റി വച്ച തേങ്ങ അരച്ചെടുത്ത് ഇതിലേയ്ക്കു ചേർക്കാം.
    മധുരത്തിനാവശ്യമായ പഞ്ചസാരയും, കാൽലിറ്റർ നാടൻ കള്ളും ചേർത്തിളക്കി യോജിപ്പിക്കാം.
    ഇതിലേയ്ക്ക് ഒന്നാം പാൽ ചേർത്ത് ഇളക്കി യോജിപ്പിക്കുകയോ മിക്സിയിൽ ഒരിക്കൽ കൂടി അരച്ചെടുക്കുകയോ ചെയ്യാം.
    ഇത് 5 മണിക്കൂറെങ്കിലും പുളിപ്പിക്കാനായി മാറ്റി വയ്ക്കാം.
    ശേഷം അൽപം ഉപ്പ് ചേർത്തിളക്കി യോജിപ്പിക്കാം.
    ഒരു പരന്ന പാത്രത്തിൽ അൽപം എണ്ണ തടവി മാവ് അതിലേയ്ക്ക് ഒഴിച്ച് ആവിയിൽ വേവിച്ചെടുക്കാം.
    വളരെ സിംപിളായി തയ്യാറാക്കാവുന്ന ഒരു വട്ടയപ്പം റെസിപ്പിയാണിത്. 

Tags