ഇടിയപ്പം സോഫ്റ്റായി ഇങ്ങനെ തയ്യാറാക്കാം

idiyappam
idiyappam

ചേരുവകൾ

    അരിപ്പൊടി
    വെള്ളം 
    വെളിച്ചെണ്ണ
    ഉപ്പ്

തയ്യാറാക്കുന്ന വിധം

    ഒരു സോസ് പാനിലേയ്ക്ക് അരിപ്പൊടിയെടുക്കാം. പൊടിയുടെ പകുതി അളവിൽ തിളപ്പിച്ചാറിയ വെള്ളം ഒഴിച്ചിളക്കാം.
    ശേഷം കുറച്ച് വെളിച്ചെണ്ണയും ആവശ്യത്തിന് ഉപ്പും ചേർത്തിളക്കി യോജിപ്പിക്കാം.
    കട്ടകളൊന്നും ഇല്ലാതെ യോജിപ്പിച്ചെടുക്കാം.
    ഇത് അടുപ്പിലേയ്ക്കു മാറ്റി കുറഞ്ഞ തീയിൽ ഇളക്കി കുറുക്കിയെടുക്കാം.
    പാനിൽ നിന്ന് വിട്ടുപോരുന്ന അവസ്ഥയിൽ അടുപ്പണച്ച് തണുക്കാൻ വയ്ക്കാം.
    തണുത്തതിനു ശേഷം കുറച്ച വെളിച്ചെണ്ണ ഒഴിച്ചിളക്കി യോജിപ്പിക്കാം.
    മാവ് ചെറിയ ഉരുളകളാക്കി സേവനാഴിയിലെടുക്കാം. ഇത് ഇഡ്ഡലി തട്ടിലേയ്ക്കു വച്ച് ആവിയിൽ വേവിക്കാം. 

tRootC1469263">

Tags