ദോശയും ഇഡ്ഡലിയും പഞ്ഞിപോലെ സോഫ്റ്റായി കിട്ടും
Nov 5, 2025, 10:30 IST
ചേരുവകൾ
റാഗി- 1 കപ്പ്
ഉഴുന്ന്- 1/2 കപ്പ്
പച്ചരി- 1/2 കപ്പ്
ഉലുവ- 1/2 ടേബിൾസ്പൂൺ
ഉപ്പ്
തയ്യാറാക്കുന്ന വിധം
റാഗി പൊടിയായും അല്ലാതെയും ഉപയോഗിക്കാം.
പൊടിയില്ലെങ്കിൽ റാഗി നന്നായി കഴുകി ഒരു രാത്രി വെള്ളത്തിൽ കുതിർത്തു വയ്ക്കാം.
ഒപ്പം അര കപ്പ് പച്ചരി, അര കപ്പ് ഉഴുന്ന്, അര ടേബിൾസ്പൂൺ ഉലുവ എന്നിവ പ്രത്യേകം വെള്ളത്തിൽ കുതിർക്കാൻ വയ്ക്കാം.
5 മുതൽ 6 മണിക്കൂർ വരെ ഇങ്ങനെ മാറ്റി സൂക്ഷിക്കാം.
ശേഷം ഇവ ഒരുമിച്ചു ചേർത്ത് നന്നായി അരയ്ക്കാം.
ആവശ്യത്തിന് വെള്ളം ഒഴിച്ചിളക്കി യോജിപ്പിച്ച് 10 മുതൽ 12 മണിക്കൂർ വരെ മാറ്റി വയ്ക്കാം.
പുളിച്ചു വന്ന മാവിലേയ്ക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് ദോശ ചുടാനോ ഇഡ്ഡലി തയ്യാറാക്കാനോ ഉപയോഗിക്കാം.
.jpg)

