ബൺ പോലെ സോഫ്റ്റ് ദോശ റെഡി

How about making a healthy dosa with bajra
How about making a healthy dosa with bajra

ചേരുവകൾ

    ഉരുളക്കിഴങ്ങ് 
    ഇഞ്ചി
    പച്ചമുളക് 
    തൈര് 
    റവ 
    കടലമാവ്
    വെള്ളം 
    ഉപ്പ്
    ബേക്കിങ് സോഡ 
    എണ്ണ


തയ്യാറാക്കുന്ന വിധം

ഒരു ഇടത്തരം ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് ചെറുതായി അരിഞ്ഞെടുക്കാം. അതിലേയ്ക്ക് ചെറിയ കഷ്ണം ഇഞ്ചിയും, രണ്ട് പച്ചമുളകും, അര കപ്പ് തൈരും ചേർത്ത് നന്നായി അരയ്ക്കാം. ഒരു ബൗളിൽ ഒരു കപ്പ് റവ, കാൽ കപ്പ് കടലമാവ് എന്നിവയെടുത്ത് ഇതിലേയ്ക്ക് ഉരുളക്കിഴങ്ങ് അരച്ചത് കൂടി ചേർത്ത് ഇളക്കാം. രണ്ട് മിനിറ്റിനു ശേഷം ഒരു ടീസ്പൂൺ ബേക്കിങ് സോഡ, അൽപ്പം ഉപ്പ് എന്നിവ ചേർത്തിളക്കുക. ഒരു പാൻ അടുപ്പിൽ വെച്ച് അൽപ്പം എണ്ണയൊഴിച്ച് ചൂടാക്കി മാറ്റി വെച്ചിരിക്കുന്ന മാവിൽ നിന്നും ആവശ്യത്തിന് ഒഴിച്ച് ദോശ ചുട്ടെടുക്കുക.
 

tRootC1469263">

Tags