ചുട്ടു കഴിഞ്ഞാൽ കല്ലുപോലെയാകുന്ന ചപ്പാത്തി ഇനി പഴങ്കഥ , ഇതാ അടിപൊളി ട്രിക്ക്..
ചപ്പാത്തി ഉണ്ടാക്കി പാത്രത്തിൽ വെച്ചാൽ വടിപോലെ ആകുന്നു, കഴിക്കുമ്പോൾ പല്ല് വേദനിക്കുന്നു... ഇതാണോ നിങ്ങളുടെയും പരാതി? പലപ്പോഴും ചപ്പാത്തി മാവിൽ ധാരാളം നെയ്യും എണ്ണയും ചേർത്താലും വിചാരിച്ചത്ര മയം കിട്ടാറില്ല. എത്രയൊക്കെ ശ്രമിച്ചിട്ടും ചപ്പാത്തി പഞ്ഞിപോലെ ആകുന്നില്ലെന്ന് വിഷമിക്കുന്നവർക്കായി ഇതാ ഒരു അടിപൊളി ട്രിക്ക്.
tRootC1469263">ചപ്പാത്തി മാവ് കുഴയ്ക്കുന്ന പരുവത്തിലാണ് ശ്രദ്ധിക്കേണ്ടത്. പാനിൽ കാൽകപ്പ് വെള്ളം ചൂടാക്കാം. ആവശ്യത്തിനുള്ള ഉപ്പും പിന്നെ ഇത്തിരി ഗോതമ്പുപൊടിയും ചേർത്ത് നന്നായി തിളപ്പിക്കാം. തീ അണയ്ക്കാം. അതിലേക്ക് ആവശ്യത്തിനുള്ള ബാക്കി ചപ്പാത്തിമാവും ചേർത്ത് തവികൊണ്ട് നല്ലതുപോലെ കുഴച്ച് എടുക്കാം. ഇത്തിരി എണ്ണയും ചേർക്കാം. ചൂടോടെ കുഴയ്ക്കണം.
മാവിന് അനുസരിച്ച് വെള്ളം ചേർക്കണം. ശേഷം തണുത്തിട്ട് മാവ് ചെറിയ ഉരുളകാളായി ഉരുട്ടാം. ഒട്ടിപിടിക്കാതിരിക്കുവാനായി മാവ് വിതറി പരത്തിയെടുക്കാം. ശേഷം പാനിൽ ചുട്ടെടുക്കാം. പൂരിപോലെ ചപ്പാത്തി പൊങ്ങിവരും. ആവശ്യമെങ്കിൽ നെയ്യ് ചേർക്കാം. മയമുള്ള കിടിലൻ ചപ്പാത്തി റെഡി. ഇനി ചപ്പാത്തി ഈ രീതിയിൽ തയാറാക്കി നോക്കാം.
.jpg)


