ചപ്പാത്തി വൈകുന്നേരം വരെ സോഫ്റ്റായി ഇരിക്കാന്‍ ഇതു മാത്രം ചെയ്താല്‍ മതി
ബ്രേക്ക്ഫാസ്റ്റാവട്ടെ ഇനി ഡിന്നറാവട്ടെ എന്തിനും സെറ്റാണ് ചപ്പാത്തി. എന്നാല്‍ ചപ്പാത്തി ഉണ്ടാക്കുമ്പോള്‍ അവ വേഗം കട്ടിയായി പോകുന്നു, അല്ലെങ്കില്‍ ഉണങ്ങിപ്പോയ പോലെ ഇരിക്കുന്നത് വലിയ വിഷമമാണ് നിങ്ങളിലുണ്ടാക്കുക. എന്നാല്‍ ഇനി രാവിലെ മുതല്‍ വൈകുന്നേരം വരെ ചപ്പാത്തി ഫ്രഷായിരിക്കാന്‍ ചില ടിപ്‌സുകളുണ്ട്. ഇവയൊന്നു പരീക്ഷിച്ചു നോക്കൂ...
പാല്‍: ചപ്പാത്തിക്ക് മാവ് കുഴയ്ക്കുമ്പോള്‍ അല്‍പം പാല്‍ കൂടി ചേര്‍ത്താല്‍ ചപ്പാത്തി നല്ല സോഫ്റ്റാവുകയും കൂടുതല്‍ നേരം ഈര്‍പ്പമുള്ളതായി ഇരിക്കുകയും ചെയ്യും. രുചിയുടെ കാര്യത്തില്‍ പറയുകുയും വേണ്ട. സോഫ്റ്റ് ചപ്പാത്തിയായിരിക്കും.
നെയ്യ് അല്ലെങ്കില്‍ എണ്ണ: മാവ് കുഴയ്ക്കുമ്പോള്‍ എണ്ണയോ നെയ്യോ ചേര്‍ക്കുന്നതും മാവ് സോഫ്റ്റ് ആവാന്‍ സഹായിക്കുന്നതാണ്.
സാവധാനം സമയമെടുത്തു മാവ് കുഴയ്ക്കുന്നത് മാവ് കൂടുതല്‍ മൃദുവാക്കുന്നതാണ്. കുഴച്ച ശേഷം വൃത്തിയുള്ള നനഞ്ഞ തുണി കൊണ്ട് മൂടിവയ്ക്കാം. 20 മിനിറ്റെങ്കിലും മാവ് വിശ്രമിക്കാന്‍ അനുവദിക്കുക. മാവിലെ ഗ്ലൂട്ടന്‍ അയയുകയും ദ്രാവകത്തെ നന്നായി വലിച്ചെടുക്കുകയും ചെയ്യും. ഇത് ചപ്പാത്തിയെ കൂടുതല്‍ മൃദുവാക്കുന്നതാണ്.
ചപ്പാത്തി തവ നന്നായി ചൂടായ ശേഷം മാത്രം ചപ്പാത്തി പരത്തിയത് ചുട്ടെടുക്കുക. ചപ്പാത്തി പെട്ടെന്ന് എടുത്താല്‍ ഉണങ്ങിപ്പോകുന്നതാണ്. കൂടുതല്‍ നേരം വച്ചാല്‍ കട്ടിയാകുന്നതുമാണ്. ചപ്പാത്തി പൊള്ളി വന്നു തിരിച്ച് പഴയ അവസ്ഥയിലേക്ക് തന്നെ വരണം. രണ്ട് വശത്തും ഗോള്‍ഡന്‍ നിറത്തിലുള്ള പുള്ളികള്‍ വരുമ്പോള്‍ ചപ്പാത്തി എടുക്കുക.
എങ്ങനെയാണ് ചപ്പാത്തി സൂക്ഷിക്കേണ്ടത്
ചപ്പാത്തി ചുട്ടെടുത്ത് നേരെ പാത്രത്തിലാക്കി അടച്ചു വയ്ക്കരുത്. ദീര്‍ഘനേരം ഫ്രഷ് ആയിരിക്കാന്‍, ചൂടാറിയ ചപ്പാത്തി ഒരു വൃത്തിയുള്ള കോട്ടണ്‍ തുണിയിലോ പേപ്പര്‍ ടവ്വലിലോ പൊതിഞ്ഞു ഒരു എയര്‍ടൈറ്റ് കണ്ടെയ്‌നറില്‍ സൂക്ഷിക്കാവുന്നതാണ്. ഇത് ഈര്‍പ്പം നഷ്ടപ്പെടാതെ ചപ്പാത്തിയെ മണിക്കൂറുകളോളം മൃദുവായി നിലനിര്‍ത്താന്‍ സഹായിക്കുന്നതാണ്.
.jpg)


