സോഫ്റ്റ് ചപ്പാത്തി വേണോ? ഈ ഒരു ടിപ്പ് മതി!

chapathi

 ചേരുവകൾ

1കപ്പ് ഗോതമ്പ് പൊടി

3/4 ടീ സ്പൂൺ  ഉപ്പ്

1 ടേബിൾ സ്പൂൺവെളിച്ചെണ്ണ  (ഓയിലും ഉപയോഗിക്കാവുന്നതാണ്)

1 കപ്പ് വെള്ളം 

ഒരു പാത്രത്തിൽ ഒരു ടേബിൾ സ്പൂൺ ഗോതമ്പ് പൊടിയും മുക്കാൽ ടീ സ്പൂൺ ഉപ്പും ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണയും ചേർക്കുക. ഇതിലേക്ക് ഒരു കപ്പ് വെള്ളവും ചേർക്കണം. വെള്ളം ഒഴിക്കുമ്പോൾ ആദ്യം കുറച്ച് ഒഴിച്ച് മാവ് നന്നായി ഇളക്കിയതിന് ശേഷം ബാക്കി ഒഴിക്കുക. മാവ് കട്ടപ്പിടിക്കാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. 

tRootC1469263">

ഇനി മീഡിയം ഫ്ലെയിമിൽ വച്ച് തിളപ്പിക്കണം. തിളയ്ക്കുന്നത് വരെ മാവ് ഇളക്കി കൊണ്ടിരിക്കണം. പിന്നെ സ്റ്റൗ ഓഫ് ചെയ്ത ഉടനെ എടുത്തുവച്ച ഗോതമ്പ് പൊടി ചേർക്കണം. നന്നായി മിക്സ് ചെയ്ത് ചൂട് കുറഞ്ഞാൽ മാവ് കൈകൊണ്ട് തന്നെ കുഴച്ചെടുക്കാം. പിന്നീട് ചെറിയ ഉരുളകളാക്കി പരത്തി പാനിൽ ചുട്ടെടുക്കാം. ആവശ്യമെങ്കിൽ ചപ്പാത്തിയിൽ എണ്ണ പുരട്ടാം. സാധാരണ ഉണ്ടാക്കുന്നതിലും നല്ല സോഫ്റ്റായ ചപ്പാത്തി ഇങ്ങനെ തയാറാക്കാവുന്നതാണ്.

Tags