5 മിനിറ്റിൽ തയ്യാറാക്കാം ഈ സോഫ്റ്റ് അപ്പം
Mar 21, 2026, 15:30 IST
ചേരുവകൾ
പഴം
മുട്ട
ബ്രഡ്
പഞ്ചസാര
ഏലയ്ക്കാപ്പൊടി
പാൽ
നെയ്യ്
തയ്യാറാക്കുന്ന വിധം
നന്നായി പഴുത്ത ഒരു പഴം മിക്സിയിലേയ്ക്ക് അരിഞ്ഞെടുക്കാം.
അതിലേയ്ക്ക് അഞ്ച് മുട്ട പൊട്ടിച്ചു ചേർക്കാം.
ശേഷം നാല് ബ്രഡ് കഷ്ണങ്ങളാക്കിയത്, ആവശ്യത്തിനു പഞ്ചസാര, അൽപം ഏലയ്ക്കാപ്പൊടി, ഒരു കപ്പ് പാൽ എന്നിവ കൂടി ചേർത്ത് നന്നായി ബ്ലെൻ്റ് ചെയ്തെടുക്കാം.
ഒരു പാൻ അടുപ്പിൽ വെച്ച് അൽപ്പം നെയ്യ് ഒഴിച്ച് തയ്യാറാക്കി വച്ചിരിക്കുന്ന മിക്സ് അതിലേക്ക് ഒഴിച്ച് മൂടി വെയ്ക്കാം.
പകുതി വെന്തു കഴിയുമ്പോൾ അൽപ്പം അണ്ടിപരിപ്പും ഉണക്കമുന്തിരിയും ചേർക്കാം.
ഇരുപതു മിനിറ്റിനു ശേഷം അടുപ്പിൽ നിന്നും മാറ്റി ചെറിയ കഷ്ണങ്ങളായി മുറിച്ച് കഴിക്കാം.
.jpg)


