ചായക്കൊപ്പം സൂപ്പർ ടേസ്റ്റാണ് ഈ പലഹാരം

panjaramanda

 ചേരുവകൾ

ചപ്പാത്തി – 4 എണ്ണം ചെറുതായി അരിഞ്ഞത്

ശർക്കര – 2 ആണി, പാനിയാക്കി അരിച്ചെടുക്കുക

തേങ്ങ – 1 കപ്പ്‌

നെയ്യ് – 1 ടേബിൾസ്പൂൺ

ഏലക്ക – 5 എണ്ണം

ജീരകം – അര ടീസ്പൂൺ

ചുക്ക് – ചെറിയ കഷ്ണം

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു വലിയ ചീനച്ചട്ടി അടുപ്പത്ത് വച്ച് അതിൽ നെയ്യൊഴിക്കുകഇതിലേക്ക് അരിഞ്ഞുവെച്ച ചപ്പാത്തിക്കഷ്ണങ്ങൾ ഇടുക. ഇത് എല്ലാ ഭാഗത്തും നെയ്‌ പിടിക്കുന്ന രീതിയിൽ നന്നായി ഇളക്കികൊടുക്കുക. മറ്റൊരു പാനിലേക്ക് ശർക്കര പാനി ഒഴിക്കുക. ഇതിലേക്ക് തേങ്ങ ഇട്ടു വിളയിച്ചെടുക്കുക. ഇതിലേക്ക് ചപ്പാത്തി മൊരിച്ചത് ഇട്ടു കൊടുക്കുക. നന്നായി ഇളക്കി യോജിപ്പിക്കണം.ഇതിലേക്ക് ഏലക്ക, ജീരകം, ചുക്ക് എന്നിവ പൊടിച്ചത് ഇട്ടു നന്നായി ഇളക്കി യോജിപ്പിക്കുക. എല്ലാ ഭാഗത്തും പിടിച്ചാൽ തീ ഓഫ് ചെയ്ത് വാങ്ങിവയ്ക്കുക. ചപ്പാത്തി കൊണ്ടുള്ള രുചിയേറും പഞ്ചാരമണ്ട റെഡി.

tRootC1469263">

Tags