ഉള്ളം തണുപ്പിക്കാൻ ഒരു കിടിലൻ സ്മൂതി
May 8, 2025, 10:45 IST


ആവശ്യമായ ചേരുവകൾ
ബാർലി – കാൽ കപ്പ്
ഗോതമ്പ് – കാൽകപ്പ്
ഏലക്കപ്പൊടി – അര ടീസ്പൂൺ
പഞ്ചസാര – ആവശ്യത്തിന്
പാൽ – അര ലിറ്റർ
വെള്ളം – അര ലിറ്റർ
ഇളനീർ കാമ്പ് – അരക്കപ്പ്
ഐസ് ക്യൂബ് – ആവശ‍്യത്തിന്
ഡ്രൈ ഫ്രൂട്ട്സും നട്സും – അലങ്കരിക്കാൻ
തയാറാക്കുന്ന വിധം
ബാർലിയും ഗോതമ്പും വൃത്തിയാക്കി കുതിർത്തു വെക്കുക. അൽപം വെള്ളമൊഴിച്ച് അരച്ച് പാലെടുത്തു മാറ്റി വെക്കാം.
പാലും പഞ്ചസാരയും വെള്ളവും തിളച്ചുവരുമ്പോൾ അതിലേക്ക് ഈ പാൽ കൂട്ട് ഇളക്കി തിളപ്പിച്ച് ഏലക്കപ്പൊടി ചേർത്ത് മാറ്റി വെക്കാം.
തണുത്ത ശേഷം ഇളനീർ കാമ്പും ഐസ് ക്യൂബുകളും ചേർത്തരച്ചു ഡ്രൈ ഫ്രൂട്ട്സും നട്ട്സും യോജിപ്പിച്ച് സെർവ് ചെയ്യാം.