ഉറക്കം ശരിയാകുന്നില്ലേ? എങ്കിൽ ഇതൊരു ഗ്ലാസ് കുടിക്കാം

smoothy
smoothy

ബനാന- ആൽമണ്ട് സ്മൂത്തി എങ്ങനെ തയാറാക്കാം?

ആവശ്യമായ ചേരുവകൾ

പഴം- 1
ബദാം മിൽക്ക്- ഒരു കപ്പ്
ബദാം ബട്ടർ- ഒരു ടേബിൾ സ്പൂൺ
ഐസ്- ഒന്നര കപ്പ്
ഫ്ലാക് സീഡ്- ഒരു പിടി

തയ്യാറാക്കുന്ന വിധം

ആദ്യമായി ഒരു മിക്സിയുടേയോ, ജ്യൂസറിൻ്റെയോ ജാറെടുക്കുക. ഇനി പഴം ചെറിയ കഷണങ്ങളാക്കി അരിഞ്ഞ് ഇതിലേക്ക് ചേർക്കാം.ശേഷം ഒരു ടേബിൾ സ്പൂൺ, ബദാം ബട്ടർ, ഒരു പിടി ഫ്ലാക് സീഡ്, ഒന്നര കപ്പ് ഐസ് എന്നിവ ചേർക്കാം.അവസാനമായി ഇതിലേക്ക് പാലൊഴിക്കാം. ഇനി ഇത് അടിച്ചെടുക്കാം. ശേഷം മറ്റൊരു ഗ്ലാസിലേക്ക് ഇത് പകരാം. ഇതോടെ ബനാന- ആൽമണ്ട് സ്മൂത്തി റെഡി

tRootC1469263">

Tags