നന്നായി ഉറങ്ങാൻ ഈ മാറ്റം പരീക്ഷിക്കാം
അമിത സ്ക്രീൻടൈം, മാനസിക സമ്മർദം, തിരക്കേറിയ ജീവിതശൈലി എന്നിങ്ങനെ പല ഘടകങ്ങൾ ഉറക്കക്കുറവിനെ സ്വാധീനിക്കാം. ചില ഭക്ഷണങ്ങൾ ശരീരത്തിലെ മെലറ്റോണിൻ, സെറോട്ടോണിൻ, മഗ്നീഷ്യം തുടങ്ങിയ ഘടകങ്ങളുടെ നില മെച്ചപ്പെടുത്തി നല്ല ഉറക്കത്തിന് സഹായിക്കും.
ബദാം
ബദാമിൽ മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഇത് പേശികളെ ശാന്തമാക്കാനും മാനസിക സമ്മർദ്ദം കുറയ്ക്കാനും സഹായിക്കും. രാത്രി കിടക്കുന്നതിന് മുൻപ് ഒരു പിടി ബദാം കഴിക്കുന്നത് ഉറക്കത്തിൻ്റെ ഗുണമേന്മ മെച്ചപ്പെടുത്തും.
വാഴപ്പഴം
വാഴപ്പഴത്തിൽ പൊട്ടാസ്യം, മഗ്നീഷ്യം, ട്രിപ്റ്റോഫാൻ എന്നിവ അടങ്ങിയിട്ടുണ്ട്. ട്രിപ്റ്റോഫാൻ ശരീരത്തിൽ സെറോട്ടോണിനായും മെലറ്റോണിനായും മാറി ഉറക്കം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
പാൽ
കിടക്കുന്നതിന് മുൻപ് ചെറുചൂടോടെ പാൽ കുടിക്കുന്ന ശീലം ഉറക്കത്തെ പ്രോത്സാഹിപ്പിക്കും. പാലിലെ ട്രിപ്റ്റോഫാനും കാൽസ്യവും ശരീരത്തെ റിലാക്സ് ചെയ്യാൻ സഹായിക്കും.
കിവി
കിവിയിൽ ആന്റി ഓക്സിഡന്റുകളും സെറോട്ടോണിനും അടങ്ങിയിട്ടുണ്ട്. കിവി പതിവായി കഴിക്കുന്നത് ഉറങ്ങാൻ എടുക്കുന്ന സമയം കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.
ഓട്സ്
ഓട്സ് മെലറ്റോണിൻ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്ന കാർബോഹൈഡ്രേറ്റുകൾ അടങ്ങിയ ഭക്ഷണമാണ്. രാത്രി മിതമായ രീതിയിൽ ഓട്സ് കഴിക്കുന്നത് ശരീരത്തെ ശാന്തമാക്കാം.
ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ
കാപ്പി, ചായ, എനർജി ഡ്രിങ്ക്സ് പോലുള്ള കഫീൻ അടങ്ങിയവ
അധികമായ മസാലയും എണ്ണയും ഉള്ള ഭക്ഷണം
രാത്രി വൈകി അമിതമായി ഭക്ഷണം കഴിക്കൽ
പഞ്ചസാര കൂടുതലുള്ള ഡെസേർട്ടുകൾ
.jpg)

