സിംഗ്ജു ; പാചകം ചെയ്യാതെ തയ്യാറാക്കാം രുചികരമായൊരു മണിപ്പൂരി വിഭവം

Singju: A delicious Manipuri dish that can be prepared without cooking.

 ചേരുവകൾ: കാബേജ് 1 കപ്പ്, താമരത്തണ്ട് ½ കപ്പ്, പയർ ഇലകൾ അല്ലെങ്കിൽ ചീര അല്പം, വെള്ളരിക്ക 1 എണ്ണം, വറുത്ത കടലപ്പൊടി 2 ടേബിൾസ്പൂൺ, വറുത്ത എള്ള് 1 ടേബിൾസ്പൂൺ, പച്ചമുളക് 3 എണ്ണം, ഉപ്പ്, നാരങ്ങാനീര്.

തയ്യാറാക്കുന്ന വിധം: എല്ലാ പച്ചക്കറികളും നന്നായി കഴുകി നേർത്തതായി അരിയുക. താമരത്തണ്ട് ഉപയോഗിക്കുന്നുണ്ടെങ്കിൽ വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കുക. ഒരു പാത്രത്തിൽ പച്ചക്കറികൾ ചേർത്ത് വറുത്ത എള്ള്, കടലപ്പൊടി, അരിഞ്ഞ പച്ചമുളക്, ഉപ്പ് എന്നിവ ചേർക്കുക. നാരങ്ങാനീര് ഒഴിച്ച് എല്ലാം നന്നായി യോജിപ്പിക്കുക. ഉടൻ വിളമ്പുന്നതാണ് നല്ലത്. പ്രദേശിക രീതിയനുസരിച്ച് പെരില്ല വിത്തോ മറ്റ് പ്രാദേശിക ചേരുവകളോ ചേർക്കാറുണ്ട്.

Tags