എളുപ്പത്തിലൊരു നാലുമണി പലഹാരം തയ്യാറാക്കിയാലോ ?

snack

ചേരുവകൾ

•നെയ്യ് - ഒരു ടീസ്പൂൺ

•പഴം - രണ്ടെണ്ണം

•ഏലക്കാപ്പൊടി - ഒരു ടീസ്പൂൺ

•തേങ്ങ ചിരവിയത് - കാൽ കപ്പ്

•ശർക്കര - 200 ഗ്രാം

•വെള്ളം - മുക്കാൽ കപ്പ്

•ഗോതമ്പ് പൊടി - രണ്ട് കപ്പ്

•ജീരകം - അര ടീസ്പൂൺ

•ബേക്കിംഗ് പൗഡർ - മുക്കാൽ ടീസ്പൂൺ

•ഉപ്പ് - ഒരു നുള്ള്

•കറുത്ത എള്ള് - ഒരു ടീസ്പൂൺ  

തയാറാക്കുന്ന വിധം

•ഒരു പാത്രത്തിൽ 200 ഗ്രാം ശർക്കരയെടുത്ത് അതിൽ മുക്കാൽ കപ്പ് വെള്ളം കൂടി ഒഴിച്ച് നല്ലപോലെ ഉരുക്കിയതിനു ശേഷം അരിച്ച് ചൂടാറാനായിട്ട് മാറ്റിവയ്ക്കാം.

•മറ്റൊരു പാത്രത്തിൽ ഒരു ടീസ്പൂൺ നെയ്യ് ഒഴിച്ചു കൊടുത്തതിനു ശേഷം നമ്മൾ അരിഞ്ഞുവച്ച പഴവും, ഏലക്കപ്പൊടിയും, തേങ്ങ ചിരവതും കൂടെ ഇട്ട് നല്ലപോലെ വഴറ്റി എടുക്കുക. ഇനി ഇതും സൈഡിലോട്ട് നമ്മൾക്ക് മാറ്റിവയ്ക്കാം.

•മറ്റൊരു പാത്രത്തിൽ രണ്ട് കപ്പ് ഗോതമ്പ് പൊടിയും, അര ടീസ്പൂൺ ജീരകവും, മുക്കാൽ ടീസ്പൂൺ ബേക്കിങ് പൗഡറും, ഒരു നുള്ള് ഉപ്പും കൂടി ഇട്ട് നന്നായി ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് നമ്മൾ നേരത്തെ ഉരുക്കിവെച്ച ശർക്കര നീര് ചൂടാറിയതിനു ശേഷം ഒഴിച്ചു കൊടുക്കാം. ആവശ്യമെങ്കിൽ കുറച്ചുകൂടി വെള്ളം ഒഴിച്ചു കൊടുക്കാം.

ഇഡ്ഡലി മാവിനെക്കാളും കട്ടിയായി പാകത്തിൽ വേണം ഇത് കലക്കിയെടുക്കാൻ. ഇനി ഇതിനകത്തേക്ക് നമ്മൾ നേരത്തെ റെഡിയാക്കി വച്ച പഴം മിക്സ് കൂടി ചേർത്തു കൊടുക്കാം. ഒരു ടീസ്പൂൺ എള്ള് കൂടി ഇട്ടു കൊടുത്തതിനുശേഷം വീണ്ടും ഇളക്കുക. ഇത് വെണ്ണ തേച്ച പാത്രത്തിലേക്ക് ഒഴിച്ചു കൊടുത്തതിനു ശേഷം ആവി വരുന്ന അപ്പച്ചെമ്പിൽ 15 മിനിറ്റ് ചെറിയ തീയിൽ വേവിച്ചെടുക്കാം. സ്വാദിഷ്ടമായ സ്നാക്ക് റെഡി.

 

Tags