കുഞ്ഞുങ്ങൾക്കായി ഹെൽത്തി പ്രാതൽ
May 12, 2026, 20:05 IST
ചേരുവകൾ
സേമിയ
വെളിച്ചെണ്ണ
കായപ്പൊടി
കടുക്
കറിവേപ്പില
ഇഞ്ചി
പച്ചമുളക്
സവാള
ചെറുപയർ
വെള്ളം
മല്ലിയില
നാരങ്ങനീര്
തയ്യാറാക്കുന്ന വിധം
ഒരു ചീനച്ചട്ടി അടുപ്പിൽ വച്ചു ചൂടാക്കാം. ഇതിലേയ്ക്ക് അൽപം വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കാം.ശേഷം സേമിയ ചേർത്ത് നന്നായി വറുത്ത് മാറ്റാം.അതേ ചട്ടിയിലേയ്ക്ക് കുറച്ച് എണ്ണ ചേർത്ത് കടുകും കായവും മൂപ്പിക്കാം. ഇതിലേയ്ക്ക് കറിവേപ്പില ചേർക്കാം.
ശേഷം സവാള അരിഞ്ഞതു ചേർത്തു വഴറ്റാം. സവാളയുടെ നിറം മാറി വരുമ്പോൾ പച്ചമുളക് അരിഞ്ഞതും മുളപ്പിച്ച ചെറുപയറും ചേർത്തു വേവിക്കാം.രണ്ട് വലിയ സ്പൂൺ വെള്ളം ഒഴിച്ച് വറുത്ത സേമിയ ചേർത്ത് ചെറുതീയിൽ അടച്ചു വച്ചു വേവിക്കാം. വെള്ളം വറ്റി കഴിഞ്ഞ് കുറച്ച് മല്ലിയിലയും, നാരങ്ങ നീരും ചേർത്ത് വിളമ്പാം.
.jpg)

