ആസ്വദിച്ച് കഴിക്കാം ചെമ്മീൻ റൈസ്
Feb 27, 2025, 08:15 IST


ചേരുവകൾ
ചെമ്മീൻ
കോൺസ്റ്റാർച്ച്
മുളകുപൊടി
കുരുമുളകുപൊടി
ഉപ്പ്
വെളുത്തുള്ളി
ചോറ്
മുട്ട
തയ്യാറാക്കുന്ന വിധം
ചെമ്മീൻ കഴുകി വൃത്തിയാക്കിയെടുക്കാം.
അതിലേക്ക് അൽപ്പം കോൺസ്റ്റാർച്ചും, കുരുമുളകുപൊടിയും ആവശ്യത്തിന് ഉപ്പും ഒരു മുട്ടയുടെ വെള്ളയും ചേർത്തിളക്കി യോജിപ്പിക്കാം.
പതിനഞ്ച് മിനിറ്റ് ചെമ്മീൻ മാറ്റി വയ്ക്കുക. ശേഷം ഒരു പാൻ അടുപ്പിൽ വച്ച് എണ്ണ ഒഴിച്ചു ചൂടാക്കാം.
ചെമ്മീൻ എണ്ണയിൽ ചേർത്ത് വറുത്തെടുക്കുക.
അടി കട്ടിയുള്ള മറ്റൊരു പാത്രത്തിൽ എണ്ണ ഒഴിച്ചു ചൂടാക്കാം.
അതിലേക്ക് രണ്ട് മുട്ടയും മാറ്റി വച്ചിരുന്ന മുട്ടയുടെ മഞ്ഞയും ഒഴിച്ചിളക്കുക.
വറുത്തെടുത്ത ചെമ്മീൻ അതിലേക്കു ചേർക്കാം.
എരിവിനനുസരിച്ച് മുളകുപൊടിയും, ആവശ്യത്തിന് ഉപ്പും, വെളുത്തുള്ളി ചതച്ചതും, കുരുമുളകുപൊടിയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
വെന്തു വരുമ്പോൾ വേവിച്ചെടുത്ത ചോറ് ചേർത്തിളക്കാം.
ലഭ്യമെങ്കിൽ കുറച്ച് സോയ സോസ് കൂടി ഒഴിച്ചു കൊടുക്കാം. ശേഷം അടുപ്പണച്ച് ചൂടോടെ കഴിച്ചു നോക്കൂ
