ചെമ്മീൻ മാങ്ങാ റോസ്റ്റ് ഉണ്ടെങ്കിൽ ഊണിന് വേറൊന്നും വേണ്ട

Shrimp Coconut Curry
Shrimp Coconut Curry
തയാറാക്കുന്ന വിധം
ചെമ്മീൻ- അര കിലോ,
മഞ്ഞൾപൊടി- ഒരു ടീസ്പൂൺ
വെളിച്ചെണ്ണ- മൂന്നര ടേബിൾ സ്പൂൺ
സവാള അരിഞ്ഞത്- 100 ഗ്രാം
പച്ച മാങ്ങ- 100 ഗ്രാം
ഇഞ്ചി- ചെറിയ കഷണം
വെളുത്തുള്ളി- 5 അല്ലി
പച്ചമുളക്- 2 എണ്ണം
കറിവേപ്പില- ഒരു തണ്ട്
തക്കാളി അരിഞ്ഞത്- 50 ഗ്രാം
മുളകുപൊടി- ഒരു ടേബിൾ സ്പൂൺ
tRootC1469263">
മല്ലിപ്പൊടി- 2 ടീ സ്പൂൺ
ഉപ്പു പാകത്തിന്
തയാറാക്കുന്ന വിധം
ചെമ്മീൻ വൃത്തിയാക്കി മഞ്ഞൾപൊടിയും ഉപ്പും പുരട്ടി കുറച്ച് സമയം അടച്ച് വയ്ക്കുക. പാനിൽ വെളിച്ചെണ്ണ ഒഴിച്ച് അരിഞ്ഞ സവാള ഇട്ട് വഴറ്റി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് വീണ്ടും വഴറ്റുക. ശേഷം അരിഞ്ഞ തക്കാളി ഇട്ട് നന്നായി യോജിപ്പിക്കുക . അതു കഴിഞ്ഞ്‍ മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപൊടി എന്നിവ ചേർത്തിളക്കി അരിഞ്ഞ മാങ്ങയും മസാല ചേർത്ത ചെമ്മീനും ഇട്ട് നന്നായി യോജിപ്പിക്കുക. മാങ്ങയും ചെമ്മീനും വേകുന്നതുവരെ തിളപ്പിച്ചു റോസ്റ്റ് പരുവത്തിൽ ആക്കി ഉപ്പും ഇട്ട് വാങ്ങിവയ്ക്കുക. ടേസ്റ്റി ചെമ്മീൻ മാങ്ങാ റോസ്റ്റ് റെഡി

Tags