ഈസി ചെമ്മീൻ വട

vada
vada

വേണ്ട ചേരുവകൾ

    ചെമ്മീൻ                            500 ​ഗ്രാം 
    ചെറിയുള്ളി                    1/4 കപ്പ്
    ഇഞ്ചി                                1 ഇഞ്ച് കഷണം
    വെളുത്തുള്ളി                  5 - 6 അല്ലി
    പച്ചമുളക്                          2 എണ്ണം
    കറിവേപ്പില                      2 തണ്ട്
    മുളക് പൊടി                   1.5 ടീസ്പൂൺ 
    മഞ്ഞൾ പൊടി               1 ടീസ്പൂൺ 
    കുരുമുളക് പൊടി         1 ടീസ്പൂൺ
    ഉപ്പ്                                      ആവശ്യത്തിന്
    വെളിച്ചെണ്ണ                        1/4 കപ്പ്

തയ്യാറാക്കുന്ന വിധം

കഴുകി വൃത്തിയാക്കിയ ചെമ്മീനിലേക്ക് മുകളിൽ കൊടുത്തിട്ടുള്ള ചേരുവകളെല്ലാം ചേർത്ത് ആവശ്യത്തിന് ഉപ്പും കൂടി ഇട്ട് അരമണിക്കൂർ മാറ്റി വയ്ക്കുക. അതിനുശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് ചെറുതായി ഒന്നു ചതച്ചെടുക്കുക. നന്നായിട്ട് അരഞ്ഞു പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.കുറച്ചു കുറച്ചായി എടുത്ത് കൈകൊണ്ട് ചെറിയ വൃത്താകൃതിയിൽ പരത്തി ചൂടായി വെളിച്ചെണ്ണയിലേക്ക് ഇട്ട് വറുത്തു കോരുക.സ്വാദിഷ്ടമായ ചെമ്മീൻ വട തയ്യാർ.
 

Tags