ചെമ്മീൻ വരട്ടിയത് തയ്യാറാക്കിയാലോ


നമുക്ക് ചെമ്മീൻ വരട്ടിയത് തയ്യാറാക്കി നോക്കിയാലോ
ചെമ്മീൻ വൃത്തിയാക്കി വക്കുക.
സവാള ചെറുതായി അരിഞ്ഞ് വക്കുക.
നാരങ്ങാനീരു ,മുളക്പൊടി, മഞൾപൊടി, ഇഞ്ചി, വെള്ളുതുള്ളി, ചെറിയുള്ളി, മല്ലിപൊടി,ഗരം മസാല ,ഉപ്പ് ഇവ മിക്സിയിൽ ഇട്ട് പേസ്റ്റ് ആക്കി അരച്ച് എടുക്കുക.
അരച്ച് എടുത്ത കൂട്ട് ചെമ്മീനിൽ നന്നായി പുരട്ടി പിടിപ്പിച്ച് 30 മിനുറ്റ് മാറ്റി വക്കുക.
tRootC1469263">പാനിൽ എണ്ണ ചൂടാക്കി ( എണ്ണ കുറച്ച് കൂടുതൽ എടുക്കണം)ചെമ്മീൻ ഇട്ട് നന്നായി ഇളക്കി അടച്ച് വച്ച് മൂപ്പിക്കുക.
ചെമ്മീൻ ഒരു മുക്കാൽ വേവ് ആകുമ്പോൾ സവാള ,തേങ്ങാകൊത്ത് ,കറിവേപ്പില,കുരുമുളക് പൊടി , ഇവ കൂടെ ചേർത്ത് നന്നായി ഇളക്കി ,പാകത്തിനു ഉപ്പും ചേർത്ത് ഇളക്കി അടച്ച് വച്ച് വേവിച്ച് നന്നായി നിറമൊക്കെ മാറി നല്ല ഡ്രൈ ആകുന്ന വരെ ഇടക്ക് ഇളക്കി മൂപ്പിച്ച് എടുക്കുക.
