ചെമ്മീൻ മോമോസ്

Momos seller earns Rs 1 lakh daily income after just 5 hours of work! Amazing video

 ചേരുവകൾ

അരിമാവ് – 2 കപ്പ്
ഉപ്പ് പൊടി – ആവശ്യത്തിന്
വെള്ളം – ആവശ്യത്തിന്
ഓയിൽ – 1 ടീസ്പൂൺ
കോൺഫ്‌ളേവർ – ഒരു ടീസ്പൂൺ

മൈദയും കോൺഫ്‌ളേവറും ഒരു പരന്ന പാത്രത്തിൽ ഇട്ട് ഉപ്പും വെള്ളവും, ഓയിലും ചേർത്ത് മയത്തിൽ കുഴച്ചെടുക്കുക. ഈ മാവ് ഒരു മണിക്കൂർ എങ്കിലും മൂടി വെക്കുക

tRootC1469263">

ചെമ്മീൻ – 250 ഗ്രാം
ഉള്ളി – 1
മഞ്ഞൾ പൊടി – 1/2 ടീസ്പൂൺ
മുളകുപൊടി – 1 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
ഓയിൽ – ആവശ്യത്തിന്

ചെമ്മീൻ തൊലികളഞ്ഞ് വൃത്തിയാക്കി കഴുകി മുകളിലെ ചേരുവകളും അല്പം വെള്ളവും ചേർത്ത് വറ്റിച്ചെടുക്കുക. അല്പം ഓയൽ ചേർത്ത് ചെമ്മീൻ പൊരിച്ചെടുക്കുക. ഇത് തണുത്തതിന് ശേഷം മിക്സിയിൽ അരച്ചെടുക്കുക ( അധികം അരഞ്ഞ് പോകരുത്).

മാവ് ഉരുളകളാക്കി അൽപ്പം പരത്തി അതിൽ ചെമ്മീൻകൂട്ട് നിറച്ച് (രണ്ടോ മൂന്നോ സ്പൂൺ) വീണ്ടും ഉരുളകളാക്കുക. ഇത് ആവിയിൽ വേവിച്ച് എടുക്കാം. ശേഷം ഇഷ്ടമുള്ള സോസിന്റെ കൂടെ മോമോസ് കഴിക്കാം

Tags