ചെമ്മീൻ കൽമാസ്
ചേരുവകൾ
ഉള്ളി- 2 എണ്ണം
ഇഞ്ചി-വെളുത്തുള്ളി ചതച്ചത്-1.5 ടേബിൾ സ്പൂൺ
പച്ചമുളക് -4 എണ്ണം
ചെമ്മീൻ ആവശ്യത്തിന്
മല്ലിയില
കറിവേപ്പില
ഉപ്പ്
ഓയിൽ
മഞ്ഞൾപൊടി 1/4 ടേബിൾ സ്പൂൺ
മുളകുപൊടി 1/2 ടേബിൾ സ്പൂൺ
മല്ലിപ്പൊടി 1 ടേബിൾ സ്പൂൺ
ഗരംമസാല
കുരുമുളകുപൊടി
വെള്ളം ആവശ്യത്തിന്
അരിപ്പൊടി
തേങ്ങ ചിരവിയത് 1 കപ്പ്
ചെറിയ ജീരകം 1 ടേബിൾ സ്പൂൺ
വലിയ ജീരകം 1 ടേബിൾ സ്പൂൺ
തയാറാക്കുന്ന വിധം
ആവശ്യമായ ചെമ്മീൻ മഞ്ഞൾ, മുളക്, ഉപ്പ് എന്നിവ ചേർത്ത് അല്പം ഓയിലിൽ ഫ്രൈ ചെയ്യുക. ശേഷം ഫ്രൈ ചെയ്ത പാനിൽ സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില, മല്ലിയില, ഉപ്പ് ചേർത്ത് മിക്സ് ചെയ്യുക. ഇതിലേക്ക് ആവശ്യമായ മഞ്ഞൾപൊടി, മുളകുപൊടി, ഗരം മസാല, ഉപ്പ്, കുരുമുളകുപൊടി, അൽപം വെള്ളവും ചേർക്കുക. ഒരു മിനിറ്റ് വേവിച്ച ശേഷം ഇതിലേക്ക് ഫ്രൈ ചെയ്ത ചെമ്മീൻ ചേർത്ത് മിക്സ് ചെയ്യുക. അടുത്തതായി രണ്ടുകപ്പ് അരിപ്പൊടിയിലേക്ക് (പത്തിരിപ്പൊടി, ഇടിയപ്പത്തിന്റെ പൊടി, മലബാർ ഒറോട്ടി പൊടി ഇതിൽ ഏതെങ്കിലും ഇഷ്ടാനുസരണം എടുക്കാം) ചെറിയുള്ളി 8-10 എണ്ണം, തേങ്ങ ചിരവിയത്, ചെറിയ ജീരകം, വലിയ ജീരകം എന്നിവ ക്രഷ് ചെയ്തശേഷം ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഉന്നക്കായ ഉണ്ടാക്കുന്നതുപോലെ സോഫ്റ്റായി കുഴച്ചെടുക്കുക.
അല്പം ഓയിൽ ഉപയോഗിച്ച് ഉന്നക്കായയുടെ ആകൃതിയിൽ ചെമ്മീൻ മസാലയും ചേർത്ത് കൽമാസ് രൂപത്തിലാക്കി 15-20 മിനിറ്റ് വേവിക്കുക. ശേഷം ഉപ്പും മഞ്ഞളും മുളകും വെളുത്തുള്ളിയും കറിവേപ്പിലയും ചേർത്ത് അൽപം വെളിച്ചെണ്ണയിൽ ഫ്രൈ ചെയ്യുക.