ചെമ്മീൻ മുളക് മസാല

ചെമ്മീൻ മുളക് മസാല
ShrimpPickle
ShrimpPickle

ആവശ്യമായ സാധനങ്ങൾ

ചെമ്മീൻ- കാൽ കിലോ
വെളിച്ചെണ്ണ- 4 ടീസ്പൂൺ
തക്കാളി ഒരെണ്ണം
ഉള്ളി- 3 എണ്ണം
പച്ചമുളക്- 3 എണ്ണം
വെളുത്തുള്ളി- 8 അല്ലി
ഇഞ്ചി- ചെറിയ കഷണം
മുളകുപൊടി- രണ്ടര ടേബിൾ സ്പൂൺ
മഞ്ഞൾപൊടി അര ടീസ്പൂൺ
കുടംപുളി- 2 എണ്ണം
ഉപ്പു പാകത്തിന്
കറിവേപ്പില ആവശ്യത്തിന്.

tRootC1469263">

ഉണ്ടാക്കുന്ന വിധം

ആദ്യം ചീന ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് അരിഞ്ഞ സവാളയും ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് നന്നായി വരട്ടി അതിൽ ചെറുതായി അരിഞ്ഞ തക്കാളി ചേർത്ത് വഴറ്റുക. തക്കാളി വഴന്നു പാകമായി വരുമ്പോൾ മുളകുപൊടിയും മഞ്ഞൾപൊടിയും ചേർത്ത് ചെറുതീയിൽ വഴറ്റി ഉപ്പും അൽപം വെള്ളവും ഒഴിച്ച് തിളപ്പിക്കണം. ശേഷം കുടംപുളി ഇട്ടു തിളപ്പിച്ച് ചെമ്മീൻ ചേർത്ത് പച്ചമുളകും കറിവേപ്പിലയും ഇട്ടു തിളപ്പിച്ച്‌ വെള്ളം നന്നായി വറ്റിച്ചു വാങ്ങി വയ്ക്കാം. സ്വാദിഷ്ടമായ ചെമ്മീൻ മുളക് മസാല റെഡി.

Tags