അതിഥികൾ പെട്ടെന്ന് വന്നോ? 20 മിനിറ്റിൽ കുക്കർ ചെമ്മീൻ ബിരിയാണി തയ്യാറാക്കാം

shrimp biryani

**ചെമ്മീൻ മാരിനേറ്റ് ചെയ്യാൻ:**
 * ചെമ്മീൻ വൃത്തിയാക്കിയത് - 650 ഗ്രാം
 * മുളകുപൊടി - 1 ടീസ്പൂൺ
 * മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
 * ഉപ്പ് - ആവശ്യത്തിന്
 * എണ്ണ - വറുക്കാൻ ആവശ്യത്തിന്
**തയ്യാറാക്കുന്ന വിധം:**
 1. ചെമ്മീനിൽ മുകളിൽ പറഞ്ഞിരിക്കുന്ന ചേരുവകൾ (മുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ്) ചേർത്ത് നന്നായി യോജിപ്പിച്ച് 30 മിനിറ്റ് വെക്കുക.
 2. ശേഷം ഒരു പാനിൽ എണ്ണ ചൂടാക്കി ചെമ്മീൻ വറുത്തെടുക്കുക. (ഡീപ്പ് ഫ്രൈ ചെയ്യേണ്ടതില്ല).
**ബിരിയാണിക്ക് ആവശ്യമായവ:**
 * ബസുമതി അരി - 2 ഗ്ലാസ്
 * പാചക എണ്ണ - ആവശ്യത്തിന്
 * കറുവപ്പട്ട - 1 കഷണം
 * ഏലയ്ക്ക - 3 എണ്ണം
 * ഗ്രാമ്പൂ - 5 എണ്ണം
 * ബിരിയാണി ഇല (Cinnamon leaf) - 1 എണ്ണം
 * സവാള - 4 എണ്ണം (നീളത്തിൽ അരിഞ്ഞത്)
 * ഇഞ്ചി, വെളുത്തുള്ളി ചതച്ചത് - 3 ടീസ്പൂൺ
 * പച്ചമുളക് - 5 എണ്ണം (ചീളിയത്)
 * മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
 * ഗരം മസാല / മീറ്റ് മസാല - 2 ടീസ്പൂൺ
 * മുളകുപൊടി - 1 ടീസ്പൂൺ
 * തക്കാളി - 2 എണ്ണം (അരിഞ്ഞത്)
 * മല്ലിയില - ആവശ്യത്തിന്
 * പുതിനയില - ആവശ്യത്തിന്
 * ഉപ്പ് - ആവശ്യത്തിന്
 * വെള്ളം - 3 1/2 ഗ്ലാസ് (അരി അളന്ന അതേ ഗ്ലാസിൽ)
**ബിരിയാണി തയ്യാറാക്കുന്ന വിധം:**
 1. കുക്കർ ചൂടാകുമ്പോൾ അതിലേക്ക് ചെമ്മീൻ വറുത്ത എണ്ണയും, ആവശ്യമുണ്ടെങ്കിൽ കൂടുതൽ എണ്ണയും ചേർത്ത് കൊടുക്കുക.
 2. എണ്ണ ചൂടാകുമ്പോൾ ഏലയ്ക്ക, ഗ്രാമ്പൂ, കറുവപ്പട്ട, ബിരിയാണി ഇല എന്നിവ ചേർത്ത് മൂപ്പിക്കുക.
 3. ഇതിലേക്ക് അരിഞ്ഞുവെച്ച സവാളയും അല്പം ഉപ്പും ചേർത്ത് നന്നായി വഴറ്റുക.
 4. സവാള വഴന്നു വരുമ്പോൾ ഇഞ്ചി, വെളുത്തുള്ളി ചതച്ചത് ചേർത്ത് പച്ചമണം മാറുന്നതുവരെ വഴറ്റുക.
 5. ശേഷം പച്ചമുളകും തക്കാളിയും ചേർത്ത് വഴറ്റുക.
 6. തക്കാളി നന്നായി വെന്തുടഞ്ഞു വരുമ്പോൾ മഞ്ഞൾപ്പൊടി, ഗരം മസാല, മുളകുപൊടി എന്നിവ ചേർത്ത് പച്ചമണം മാറുന്നതുവരെ മൂപ്പിക്കുക.
 7. ഇതിലേക്ക് കുറച്ച് മല്ലിയിലയും പുതിനയിലയും ചേർത്ത് ഇളക്കുക.
 8. ശേഷം വറുത്തുവെച്ചിരിക്കുന്ന ചെമ്മീൻ ചേർത്ത് നന്നായി യോജിപ്പിക്കുക.
 9. ഇനി ബിരിയാണിക്ക് ആവശ്യമായ വെള്ളം (3 1/2 ഗ്ലാസ്) ചേർക്കുക. (ഒരു ഗ്ലാസ് അരിക്ക് 1 3/4 ഗ്ലാസ് വെള്ളം എന്ന കണക്കിൽ).
 10. ആവശ്യത്തിന് ഉപ്പും ചേർത്ത് വെള്ളം നന്നായി തിളപ്പിക്കുക.
 11. വെള്ളം തിളച്ചു വരുമ്പോൾ കഴുകി വൃത്തിയാക്കിയ അരി ചേർത്ത് കൊടുക്കുക.
 12. അരി ചേർത്ത് തിളച്ച്, വെള്ളം വറ്റി വളരെ കുറച്ചു വെള്ളം മാത്രം ബാക്കിയാകുമ്പോൾ കുക്കർ അടച്ച് ഒരു വിസിൽ വരുത്തിയെടുക്കുക.
രുചികരമായ കുക്കർ ചെമ്മീൻ ബിരിയാണി റെഡി!

Tags