കടകളില്‍ കിട്ടുന്ന അതേ രുചിയില്‍ കിടിലന്‍ ബട്ടൂര

Great Batura with the same taste as the ones you get in the shops
Great Batura with the same taste as the ones you get in the shops

ചേരുവകള്‍

മൈദ -1 കപ്പ്

ഗോതമ്പു പൊടി – 1/2 കപ്പ്

തൈര് – 1/2 കപ്പ്

പാല്‍ – 1/4 ഗ്ലാസ്

ഉപ്പ് – ആവശ്യത്തിന്

പഞ്ചസാര – 1 ടീസ്പൂണ്‍

യീസ്റ്റ് – 1/2 ടീസ്പൂണ്‍

എണ്ണ – 2 ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം

തൈര്, കുറച്ചു പാല്‍ എന്നിവ ചേര്‍ത്തു നന്നായി ഇളക്കി യോജിപ്പിക്കുക.

അതിലേക്കു പഞ്ചസാര, ഉപ്പ്, യീസ്റ്റ്, എണ്ണ എന്നിവ ചേര്‍ത്തു നന്നായി യോജിപ്പിക്കുക.

മൈദ, ഗോതമ്പു പൊടി എന്നിവ അരിച്ച് എടുത്ത ശേഷം തൈര്, പാല്‍ എന്നിവ ചേര്‍ത്തു കുഴച്ചെടുക്കുക.

അതിനുശേഷം മുകളില്‍ കുറച്ചു എണ്ണ തടവി ഒരു നനഞ്ഞ തുണി വച്ചു മൂടി വയ്ക്കുക.

ഒരു മണിക്കൂറിനു ശേഷം എടുത്തു ചെറിയ ഉരുളകളാക്കി ഉരുട്ടി എടുക്കാം.

ശേഷം പരത്തി എടുത്തു, എണ്ണ മീഡിയം ചൂടില്‍ നന്നായി ചൂടായ ശേഷം അതില്‍ ഇട്ടു വറുത്തെടുക്കാം.

Tags

News Hub