ഷവർമ തയ്യാറാക്കാം
എക്‌സ്ട്രാ വെർജിൻ ഒലിവ് ഓയിൽ - 1.5 ടീസ്പൂൺ
വെളുത്തുള്ളി അരിഞ്ഞത് - 1 ടീസ്പൂൺ
ആവശ്യമുള്ള സാധനങ്ങൾ
ചിക്കൻ ബ്രസ്റ്റ് - 250 ഗ്രാം
എക്‌സ്ട്രാ വെർജിൻ ഒലിവ് ഓയിൽ - 1.5 ടീസ്പൂൺ
വെളുത്തുള്ളി അരിഞ്ഞത് - 1 ടീസ്പൂൺ
മുളകുപൊടി - 3/4 ടീസ്പൂൺ
ജീരകപ്പൊടി - 1 ടീസ്പൂൺ
മല്ലിപ്പൊടി - 1 ടീസ്പൂൺ
ഏലയ്ക്ക പൊടിച്ചത് - 1/2 ടീസ്പൂൺ
കറുവാപ്പട്ട പൊടിച്ചത് - 1/4 ടീസ്പൂൺ
മഞ്ഞൾപ്പൊടി - ഒരു നുള്ള്
ഉപ്പ് - പാകത്തിന്
തൈര് - 2 ടേബിൾ സ്പൂൺ
തക്കാളി, സവാള അരിഞ്ഞത് - ഓരോന്ന്
പിറ്റ ബ്രഡ് -
ചീര- ആവശ്യമെങ്കിൽ
തയ്യാറാക്കുന്ന വിധം
എല്ലാ ചേരുവകളും ഒന്നിച്ച് മിക്‌സ് ചെയ്യുക. ചിക്കൻ വേവിച്ച് ചെറിയ കഷണങ്ങളായി അരിയുക. ഓവൻ 200 c ൽ 15 മിനിറ്റ് നേരത്തേക്ക് ചൂടാക്കിയിടുക. ഒരു ഫോയിൽ പേപ്പറിൽ ബട്ടർ പുരട്ടി ഒരു ഗ്രില്ലിൽ ട്രേ തയ്യാറാക്കി കഷണങ്ങൾ വയ്ക്കുക. 15 മുതൽ 20 മിനിറ്റ് വരെ ഗ്രിൽ ചെയ്ത് പകുതി വേവാകുമ്പോൾ മറിച്ചിട്ട് വേവിക്കുക. പിറ്റാബ്രഡിൽ കുറച്ച് തൈര്, വെളുത്തുളളി സോസ് എന്നിവ ഉപയോഗിച്ച് ചിക്കൻ ലെയർ ചെയ്യുക. ഗ്രിൽ ചെയ്ത ഉളളിയും തക്കാളിയും ചേർത്ത് റോൾ ചെയ്ത് വിളമ്പാം.
.jpg)


