ശക്കർപാരാ ഉണ്ടാക്കാൻ ഇത്ര എളുപ്പമോ

sharkkarapara
sharkkarapara

മൈദ : 1 കപ്പ്
നെയ്യ്‌ : 2 ടേബിൾ സ്പൂൺ
പൊടിച്ച പഞ്ചസാര : 4 ടേബിൾ സ്പൂണ്
ഉപ്പ് : 1 നുള്ള്
പാൽ : ആവശ്യാനുസരണം
ഓയിൽ : ഫ്രൈ ചെയ്യാൻ

മൈദയിൽ നെയ്യ്‌, ഉപ്പ്, പഞ്ചസാര എന്നിവ ചേർത്ത് നന്നായി ഇളക്കുക
ആവശ്യത്തിനു പാൽ ചേർത്തു ചപ്പാത്തി മാവ് പോലെ കുഴച്ചെടുക്കുക.
10 മിനിറ്റ് മാറ്റി വെക്കുക
ശേഷം കുറച്ചു കട്ടിയിൽ പരത്തി എടുക്കുക.
ചെറിയ ചതുര കഷ്ണം ആയി മുറിച്ചു ചെറിയ ചൂട് ഉള്ള എണ്ണയിൽ ലൈറ്റ് ബ്രൗണ് കളർ ആകും വരെ വറുത്തു കോരുക
ചൂട് മാറി എയർ ടൈറ്റ് ആയ പാത്രത്തിൽ ഇട്ട് വെച്ചു ചായക്കൊപ്പം കഴിക്കാം.

Tags