ബനാനയും നട്ട്‌സും ചേർന്ന സൂപ്പർ ടേസ്റ്റി ഷാർജ ഷേക്ക്

Sharjah shake


ചേരുവകൾ
പാൽ - 2 കപ്പ് (ഫ്രീസറിൽ വച്ച് കട്ടിയാക്കിയത്)
ഞാലിപ്പൂവൻ പഴം - 3 എണ്ണം ( നുറുക്കിയത്)
പഞ്ചസാര - 3 ടേബിൾ സ്പൂൺ
ബൂസ്റ്റ് - 1 ടേബിൾ സ്പൂൺ
കശുവണ്ടി - 7-8 എണ്ണം
അലങ്കരിക്കാൻ
ഐസ് ക്രീം
കശുവണ്ടി
ബൂസ്റ്റ്
ചെറി
തയാറാക്കുന്ന വിധം
ഒരു മിക്സിയുടെ ജ്യൂസറിൽ പഴം, പാൽ, പഞ്ചസാര, കശുവണ്ടി, ബൂസ്റ്റ്  എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക.. ഇത് വിളംമ്പാനുള്ള ഗ്ലാസിലേക്കു മാറ്റിയ ശേഷം ഐസ്ക്രീം കശുവണ്ടി ബൂസ്റ്റ് ചെറി എന്നിവ വച്ച് അലങ്കരിക്കാം.
 

tRootC1469263">

Tags