ഷമി കബാബ് തയ്യാറാക്കാം

google news
Shami Kebab


ആദ്യം ഒരു പാനിലേക്ക് എണ്ണയൊഴിച്ച് ചൂടാക്കുക, ഇതിലേക്ക് ഒരു വലിയ സവാള നീളത്തിൽ അരിഞ്ഞത് ചേർത്ത് കൊടുക്കാം, ആവശ്യത്തിന് ഉപ്പും ചേർക്കാം, ശേഷം അര കിലോ ചെറിയ കഷണങ്ങളായി മുറിച്ച ബീഫ് ചേർത്ത് മിക്സ് ചെയ്യണം, ഇനി രണ്ട് ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് വീണ്ടും നല്ലതുപോലെ മിക്സ് ചെയ്യുക, അരടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ ജീരക പൊടി, ഒരു ടേബിൾ സ്പൂൺ മുളകുപൊടി, ഒരു ടേബിൾ സ്പൂൺ മല്ലി പൊടി എന്നിവ കൂടി ചേർത്ത് വീണ്ടും നല്ലതുപോലെ മിക്സ് ചെയ്ത് യോജിപ്പിക്കാം. അടുത്തതായി പച്ചമുളകും, ഒരു കപ്പ് കടലപ്പരിപ്പും, മല്ലിയിലയും, പുതിനയിലയും ചേർത്ത് മിക്സ് ചെയ്യണം .

രണ്ടു മൂന്നു മിനിറ്റോളം വീണ്ടും വേവിച്ചതിനു ശേഷം ഇതിനെ ഒരു മിക്സി ജാറിലേക്ക് മാറ്റി കൊടുക്കാം, ചൂടാറിയശേഷം അരച്ചെടുക്കണം, ഇതിനെ ഒരു ബൗളിലേക്ക് ചേർത്ത് കൊടുത്തു രണ്ട് ടേബിൾസ്പൂൺ ബ്രഡ് crumbs ചേർത്ത് വീണ്ടും മിക്സ് ചെയ്യണം, ഇതിൽ നിന്നും അൽപം എടുത്ത് കെബാബ് ഷേപ്പ് ആക്കുക, എല്ലാം ഇതുപോലെ തയ്യാറാക്കിയതിനുശേഷം ചൂടായ എണ്ണയിലിട്ട് ഫ്രൈ ചെയ്തെടുക്കുക.

Tags