ബ്രെഡ് കൊണ്ട് ഒരു വമ്പൻ സർപ്രൈസ്! വീട്ടിൽ തയാറാക്കാം നാവിലലിയുന്ന ഷാഹി ടുകഡ

ShahiTukda

ആവശ്യമായ സാധനങ്ങൾ
ബ്രെഡ് സ്ലൈസ് – 4 എണ്ണം
പാൽ – 500 ml
പഞ്ചസാര – ½ കപ്പ്
കണ്ടൻസ്ഡ് മിൽക്ക് – 2 ടേബിൾ സ്പൂൺ (ഐച്ഛികം)
ഏലക്കാപ്പൊടി – ½ ടീസ്പൂൺ
കുങ്കുമപ്പൂവ് – കുറച്ച്
നെയ്യ് – വറുക്കാൻ ആവശ്യത്തിന്
കശുവണ്ടി, ബദാം, പിസ്ഥ – ചെറുതായി അരിഞ്ഞത്
റോസ് വാട്ടർ – ½ ടീസ്പൂൺ (ഐച്ഛികം)
തയ്യാറാക്കുന്ന വിധം
1. റബ്ഡി തയ്യാറാക്കുക
ഒരു പാത്രത്തിൽ പാൽ ഒഴിച്ച് തിളപ്പിക്കുക.
പാൽ പകുതിയായി കുറയുന്നത് വരെ ചെറുതീയിൽ ഇളക്കികൊണ്ട് വേവിക്കുക.
ശേഷം പഞ്ചസാര, ഏലക്കാപ്പൊടി, കുങ്കുമപ്പൂവ്, കണ്ടൻസ്ഡ് മിൽക്ക് എന്നിവ ചേർക്കുക.
നന്നായി കലക്കി മാറ്റിവെക്കുക.
2. ബ്രെഡ് വറുക്കുക
ബ്രെഡ് സ്ലൈസുകൾ ട്രയാംഗിൾ ആകൃതിയിൽ മുറിക്കുക.
പാനിൽ നെയ്യ് ചൂടാക്കി ബ്രെഡ് ഗോൾഡൻ നിറമാകുന്നത് വരെ വറുക്കുക.
3. പഞ്ചസാര സിറപ്പ് തയ്യാറാക്കുക
¼ കപ്പ് പഞ്ചസാരയും ¼ കപ്പ് വെള്ളവും ചേർത്ത് തിളപ്പിക്കുക.
അല്പം ഒട്ടുന്ന രീതിയാകുമ്പോൾ ഓഫ് ചെയ്യുക.
4. ഷാഹി ടുകഡ സെറ്റ് ചെയ്യുക
വറുത്ത ബ്രെഡ് സിറപ്പിൽ ഒന്ന് മുക്കുക.
പ്ലേറ്റിൽ നിരത്തി മുകളിൽ റബ്ഡി ഒഴിക്കുക.
ഡ്രൈ ഫ്രൂട്ട്സും കുങ്കുമപ്പൂവും വിതറി അലങ്കരിക്കുക.
 

Tags